GeneralLatest NewsNEWSTollywoodWOODs

വീര്‍സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ ശ്യാംജി കൃഷ്ണ വര്‍മ്മയെ കുറിച്ചുള്ള ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍

നമ്മുടെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തില്‍

‘ദി കശ്മീര്‍ ഫയല്‍സ്’, ‘കാര്‍ത്തികേയ 2’ എന്നിവയുടെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളുമായി ചേർന്ന് പാൻ ഇന്ത്യൻ സിനിമ ഒരുക്കുന്നതായി നടൻ രാം ചരണ്‍. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഇരുവരും ചേർന്ന് നിര്‍മ്മിക്കുന്നത് . നിഖില്‍ സിദ്ധാര്‍ത്ഥും അനുപം ഖേറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനു ‘ദി ഇന്ത്യ ഹൗസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

READ ALSO: നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതയായി

‘നമ്മുടെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കറുടെ 140-ാം ജന്മവാര്‍ഷികത്തില്‍, ഞങ്ങളുടെ അടുത്ത പാൻ-ഇന്ത്യ സിനിമ – ദി ഇന്ത്യ ഹൗസ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’- രാം ചരണ്‍ കുറിച്ചു . രാം വംശി കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .രാം ചരണിന്റെ വി മെഗാ പിക്‌ചേഴ്‌സും അഭിഷേക് അഗര്‍വാളിന്റെ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം ലണ്ടനിലെ ഒരു ബോംബ് സ്‌ഫോടനമാണ്.

shortlink

Related Articles

Post Your Comments


Back to top button