BollywoodCinemaLatest NewsWOODs

കോടികൾ വാരിയ സൂപ്പർ ഹിറ്റ് ചിത്രം കേരള സ്റ്റോറി ഒടിടിയിലേക്ക്: വിശദ വിവരങ്ങൾ അറിയാം

സംഘർഷം ഭയന്ന് മെയ് 8 ന് പശ്ചിമ ബംഗാൾ സർക്കാർ ഈ ചിത്രം നിരോധിച്ചിരുന്നു

സൂപ്പർ ഹിറ്റായി മാറിയ ‘ദി കേരള സ്റ്റോറി’ യുടെ OTT റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ – 5 ചിത്രത്തിന്റെ ഹിന്ദി-ഭാഷയുടെ ഡിജിറ്റൽ അവകാശം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ഈ ചിത്രം മെയ് 5 നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്, ആദാ ശർമ്മ നായികയായി അഭിനയിച്ച ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസിൽ ഏകദേശം 225 കോടി രൂപ നേടിയിട്ടുണ്ട്. ദ കേരള സ്‌റ്റോറിയിൽ ആദാ ശർമ, യോഗിത ബിഹാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധി ഇദ്നാനി, നാസർ, വിജയ് കൃഷ്ണ, പ്രണയ് പച്ചൗർ, പ്രണവ് മിശ്ര എന്നിങ്ങനെ വൻ താര നിരയാണ് ചിത്രത്തിലുള്ളത്.

‘ദി കേരള സ്റ്റോറി’, കേരളത്തിൽ നിന്നുള്ള സ്ത്രീകളെ മതം മാറാൻ നിർബന്ധിതരാക്കിയതും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) റിക്രൂട്ട് ചെയ്യുന്നതുമാണ് പ്രതിപാദ്യ വിഷമാക്കിയത്. സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ഭയന്ന് മെയ് 8 ന് പശ്ചിമ ബംഗാൾ സർക്കാർ ഈ ചിത്രം നിരോധിച്ചിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button