GeneralLatest NewsNEWS

‘ആറാട്ടണ്ണ’ന് നേരെ തിയറ്ററില്‍ കയ്യേറ്റ ശ്രമം

'വിത്തിൻ സെക്കൻഡ്സ്' എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം.

‘ആറാട്ട്’ സിനിമയുടെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായ സന്തോഷ് വര്‍ക്കിക്കു നേരെ തിയറ്ററില്‍ കയ്യേറ്റ ശ്രമം. കൊച്ചി വനിത-വിനീത തിയറ്ററിലാണ് ഒരുകൂട്ടം ആളുകള്‍ സന്തോഷിനെ മര്‍ദിക്കാൻ ശ്രമിച്ചത്.

ഇന്ന് റിലീസ് ചെയ്ത ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു ഇയാൾക്ക് നേരേ കയ്യേറ്റം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

read also: കേരള സ്റ്റോറിയെന്ന ചിത്രത്തിന്റെ വിജയം വേദനിപ്പിക്കുന്നു, ഞാൻ അസ്വസ്ഥയാണ്: ഫിലിം എഡിറ്റർ ബീനാപോൾ

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’. സുധീര്‍ കരമന, സിദ്ദീഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഖദ, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, ജെ.പി. മണക്കാട്, നാരായണൻകുട്ടി, ഡോക്ടര്‍ സംഗീത് ധര്‍മരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button