BollywoodCinemaLatest NewsWOODs

എന്റെ ഭാര്യ ശ്രീദേവി കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി കീർത്തി സുരേഷാണ്: ബോണി കപൂർ

തമിഴിലാണ് കീർത്തിക്ക് കൈ നിറയെ ചിത്രങ്ങൾ

ബാലതാരമായി അഭിനയിച്ച് സൂപ്പർ നായികയായി മുന്നേറുന്ന താരമാണ് കീർ‌ത്തി സുരേഷ്. തമിഴ്, തെലു​ങ്ക്, മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ജനിമുരുകൻ, റെമോ, സിയാഗി, ഭൈരവ, സർക്കാർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളും താരത്തിന്റെ പേരിലുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ അടുത്തിടെ നടി കീർത്തി സുരേഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവരുന്നത്.

മരണപ്പെട്ട ഭാര്യ ശ്രീദേവി കഴിഞ്ഞാൽ ഏറ്റവും സുന്ദരി കീർത്തി സുരേഷാണെന്നാണ് താരം പറയുന്നത്. മലയാളി ആണെങ്കിലും തമിഴിലാണ് കീർത്തിക്ക് കൈ നിറയെ ചിത്രങ്ങൾ. തെലുങ്കിലും താരത്തിന് ഏറെ ചിത്രങ്ങളുണ്ട്. മാമന്നൻ സിനിമ ഓഡിയോ ലോഞ്ചിനിടെയാണ് ബോണി കപൂർ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാരി സെൽവരാജ് ചിത്രമാണിത്. ജന്മംകൊണ്ട് എല്ലാ ജീവജാലങ്ങളും തുല്യരാണ്’ എന്നർഥമുള്ള ‘പിറപ്പൊക്കും എല്ലാ ഉയിർക്കും’ എന്ന തിരുക്കുറൽ വാചകമാണ് സിനിമയുടെ ടാഗ്‌ലൈൻ. ഓസ്കാർ ജേതാവ് എ ആർ റഹ്മാൻ ആണ് മാമന്നന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം – തേനി ഈശ്വർ, എഡിറ്റിംഗ് – സെൽവ ആർകെ, കലാസംവിധാനം – കുമാർ ഗംഗപ്പൻ.

 

shortlink

Related Articles

Post Your Comments


Back to top button