CinemaLatest NewsTollywoodWOODs

ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ, ആവശ്യമുള്ളവർക്ക് രക്തം എത്തിക്കൂ: ആരാധകരോട് ചിരഞ്ജീവി

ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് റെയിൽവേ മന്ത്രി

ഹൈദരാബാദ്: നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും ജൂനിയർ എൻടിആറും അനുശോചനം രേഖപ്പെടുത്തി.

“ഒറീസയിലെ കോറോമാണ്ടൽ തീവണ്ടി അപകടത്തിലും ജീവൻ നഷ്ടമായവരെയും ഓർത്ത് ഞെട്ടിപ്പോയി! എന്റെ ഹൃദയം ദുഃഖിതരായ കുടുംബങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും താരം പറഞ്ഞു.” അപകടത്തിൽ പെട്ടവർക്ക് ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ  ആവശ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, അതിനാൽ ഞങ്ങളുടെ എല്ലാ ആരാധകരോടും, സമീപ പ്രദേശങ്ങളിലുള്ള നല്ല ജനങ്ങളോടും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുവാൻ ആവശ്യപ്പെടുന്നതായും ചിരഞ്ജീവി വ്യക്തമാക്കി.

ദാരുണമായ ട്രെയിൻ അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു, പ്രയാസകരമായ സമയത്ത് മനശക്തിയും ആത്മബലവും കൈവരിക്കാനാകട്ടെ എന്ന് ജൂനിയർ എൻടി ആറും കുറിച്ചു.

ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 261 പേർ മരിക്കുകയും 900 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, 20 വർഷത്തിനിടെ രാജ്യത്ത്
ഉണ്ടായ ഏറ്റവും വലിയ റെയിൽ അപകടമാണിതെന്ന് വിദ​ഗ്ദർ വിലയിരുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button