GeneralLatest NewsMollywoodNEWSWOODs

വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം: മെൻസ് അസോസിയേഷനെ വിമർശിച്ച്‌ അശ്വതി

മാലയിട്ട് സ്വീകരിച്ച ഓൾ കേരള മെൻസ് അസോസിയേഷനെതിരെ വ്യാപകമായ രീതിയിൽ വിമർശനം

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മാലയിട്ട് സ്വീകരിച്ച ഓൾ കേരള മെൻസ് അസോസിയേഷനെതിരെ വ്യാപകമായ രീതിയിൽ വിമർശനം ഉയരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിമർശനവുമായെത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.

READ ALSO: ഇപ്പോഴാണ് ആ രഹസ്യം പുറത്താവുന്നത്, പർദ്ദയിട്ട് അന്ന് ആ നടി മുങ്ങി: മുകേഷ് വെളിപ്പെടുത്തുന്നു

‘സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’– അശ്വതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.

നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിനെ അനുകൂലിക്കുന്നത്. ‘ഇവനെയൊക്കെ തുറന്ന് വിടുന്നത് അപകടമാണ്, ഇത്തരത്തിൽ സ്വീകരണം കൊടുക്കുന്നത് ശരിയല്ല’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

shortlink

Related Articles

Post Your Comments


Back to top button