CinemaLatest NewsMollywoodWOODs

ഞാൻ പോവാണ്, വെറുതേ എന്തിനാണ് എക്സ്പ്രഷനിട്ട് ചാവണത്: നോവായി കൊല്ലം സുധിയുടെ വാക്കുകൾ

കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു

നിറഞ്ഞ തമാശകളുമായി പ്രേക്ഷകരെ ചിരിപ്പിച്ച നടൻ കൊല്ലം സുധിയുടെ വിയോ​ഗത്തിൽ വിതുമ്പുകയാണ് കേരളം. വർഷങ്ങളോളം ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടെയുണ്ടായിരുന്ന താരത്തിന്റെ മരണ വാർത്ത ഉൾക്കൊള്ളാൻ ഇനിയും പലർക്കുമായിട്ടില്ല.

സിനിമാ- സീരിയൽ, രാഷ്ട്രീയ പ്രവർത്തകർ എന്നിങ്ങനെ ആയിരങ്ങൾ നടന് ആദരാഞ്ജലികൾ അർപ്പിച്ചു. , താരത്തിന്റെ പഴയ ചില കോമഡി രം​ഗങ്ങളും സിനിമയിലെ വൈറലായ ഏതാനും രം​ഗങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവക്കുന്നുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തിയ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലെ, ഞാൻ പോവാണ്, വെറുതേ എന്തിനാണ് എക്സ്പ്രഷനിട്ട് ചാവണത് എന്ന രം​ഗമാണ് വ്യാപകമായി പ്രചരിക്കുന്നത്. സിനിമയിലെ വമ്പൻ ഹിറ്റായി മാറിയ ഡയലോ​ഗ് കൂടിയായിരുന്നു ഇത്.

പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് മലയാള നടൻ കൊല്ലം സുധി (39) അന്തരിച്ചത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത മറ്റ് മൂന്ന് മിമിക്രി കലാകാരന്മാരായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. കൈപ്പമംഗലത്താണ് അപകടമുണ്ടായത്. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സുധിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ നടനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജനപ്രിയ മിമിക്രി കലാകാരനായിരുന്ന താരം 2015ൽ സംവിധായകൻ അജ്മൽ സംവിധാനം ചെയ്ത കാന്താരിയിലൂടെയാണ് കൊല്ലം സുധി സിനിമാ ജീവിതം ആരംഭിച്ചത്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button