CinemaLatest NewsMollywoodWOODs

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമല്ല, നമ്മുടെ മക്കൾക്ക് സുരക്ഷ വേണം: ഷെയ്ൻ നി​ഗം

തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം

ബിരുദ വിദ്യാർഥിനിയായ ശ്രദ്ധയുടെ മരണത്തെ തുടർന്ന് കനത്ത പ്രതിഷേധമാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻ‌ജിനീയറിംങ് കോളേജിൽ നടക്കുന്നത്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷ് കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.

ഇതോടെയാണ് കോളേജ് മാനേജ്‌മെന്റിന്റെ കടുത്ത മാനസിക പീഡനമാണ് ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവാങ്കുളം സ്വദേശിനിയായ ശ്രദ്ധയ്ക്ക് മുൻ സെമസ്റ്ററിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകർ രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.

ലാബിൽ വച്ച് ഫോൺ ഉപയോ​ഗിച്ചെന്ന് പറഞ്ഞ് ഫോൺ കോളേജ് അധികാരികൾ മേടിച്ചെടുത്തിരുന്നു, ഫോൺ തിരികെ വാങ്ങാൻ മാതാപിതാക്കൾ കോളേജിൽ വരണമെന്ന് ശ്രദ്ധയോട് മാനേജ്‌മെന്റ് പറഞ്ഞു. ഇത് ശ്രദ്ധയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയതായി സഹപാഠികൾ പറഞ്ഞു.അതേസമയം, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അമൽജ്യോതി കോളേജിലെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണമെന്നാണ് ഷെയ്ൻ നി​ഗം ആവശ്യപ്പെടുന്നത്.

കുറിപ്പ് വായിക്കാം

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെൻ്റ്തല അധികാരികളും കാണരുത്.

തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം. ഐക്യദാര്‍ഢ്യം നൽകണം.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button