
10 മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തിലേക്ക് കടക്കുമ്പോൾ വീണ്ടും വിവാദങ്ങൾ ഉയരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വീക്കിലി ടാസ്കില്‍ മത്സരാര്‍ഥികള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് ജീവിതത്തിന്‍റെ ഒരു ഗ്രാഫ് രൂപപ്പെടുത്തിയിരിക്കുന്നു ടാസ്കിൽ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ വാക്കുതര്‍ക്കം ഉണ്ടാവുന്നതാണ് പ്രൊമോ.
വീണ്ടും ബിഗ് ബോസ് ഹൗസിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ച് റിനോഷ് എന്ന ടൈറ്റിലോടെ എത്തിയ വീഡിയോ ചർച്ചയാകുന്നു. റിനോഷിന്റെ ഭാഗത്തുനിന്ന് സഭ്യമല്ലാത്ത എന്തോ ഭാഷാപ്രയോഗം സംഭവിച്ചതിനെത്തുടര്‍ന്ന് വിഷ്ണുവും സെറീനയും ഷിജുവും അടക്കമുള്ളവര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. റിനോഷിനെ പ്രതിരോധിക്കാനെത്തുന്ന ജുനൈസുമായി വിഷ്ണു തർക്കത്തിലേർപ്പെടുന്നതും പ്രൊമോയില്‍ കാണാം.
Post Your Comments