CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഇതാരും മനഃപൂർവം ചെയ്യുന്നതല്ല, ഇതാണ് എന്റെ രീതി’: തിയേറ്റർ ഉടമകളുടെ സമരത്തിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്

കൊച്ചി: തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം. തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടയിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക് തീരുമാനിച്ചിരിക്കുകയാണ്.

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നുവെന്നും സിനിമ റിലീസിന് ചെയ്യുന്നതിന് മുൻപ് നിർമ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് തനിക്കുള്ളതെന്നും ജൂഡ് ആന്തണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു, നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു: ഹരീഷ് പേരടി

ജൂഡ് ആന്തണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. This is part of business. I thank Sony Liv for trusting our film before the release, and I thank all for loving our film. The theater owners and the audiences, you are the real heroes.

shortlink

Related Articles

Post Your Comments


Back to top button