
ഭർത്താവിനൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് തങ്ങൾ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് പ്രശസ്ത നടി സ്വര ഭാസ്കർ. ചിലപ്പോൾ നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ഒരുമിച്ച് ഉത്തരം ലഭിക്കും! ഞങ്ങൾ ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കുകയാണ്, അനുഗ്രഹീതരും, നന്ദിയുള്ളവരും, ഏറെ സന്തോഷമുള്ളവരുമാണ് എന്നാണ് താരം പങ്കുവച്ചത്.
ഒക്ടോബറിൽ തങ്ങളുടെ കുഞ്ഞ് ജനിക്കുമെന്ന് സന്തോഷം പങ്കുവെച്ചുകൊണ്ട് സ്വര ട്വീറ്റ് ചെയ്തു, ഫോട്ടോയിൽ അതി മനോഹരമായ പിങ്ക് നിറത്തിലുള്ള ഫ്രിൽഡ് വസ്ത്രമാണ് സ്വര ധരിച്ചിരുന്നത്, ആരാധകർ താരത്തിന് ആശംസകളും നേർന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വരയും ഫഹദും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്.
ഇരുവരുടെയും വീഡിയോ സഹിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചാണ് താരം അഹമ്മദുമായുള്ള വിവാഹത്തെക്കുറിച്ച് തന്റെ ആരാധകരെ അറിയിച്ചത്.
ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്തുള്ള എന്തിനെയെങ്കിലും നിങ്ങൾ ദൂരവ്യാപകമായി തിരയും, ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്, ഞങ്ങൾ പരസ്പരം കണ്ടെത്തി! എന്റെ ഹൃദയത്തിലേക്ക് സ്വാഗതം പ്രിയപ്പെട്ട ഫഹദ് അഹമ്മദ് എന്നാണ് വിവാഹ പ്രഖ്യാപനം നടത്തി ഭാസ്‌കർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Post Your Comments