
മഗിഴ് തിരുമേനി – അജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന പുത്തൻ ചിത്രം വിടാമുയർച്ചിയിൽ അജിത്തിന് വില്ലനായി അർജുൻ ദാസെത്തുന്നു.
കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ അർജുൻ ദാസ് വില്ലനായെത്തുന്നതോടെ വമ്പൻ പ്രതീക്ഷകളാണ് ചിത്രത്തെക്കുറിച്ചുള്ളത്.
തൃഷ കൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് സംഗീതവും നീരവ് ഷാ ക്യാമറയും നിർവ്വഹിക്കുന്ന ‘വിടാമുയർച്ചി’ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് നിർമ്മിക്കുന്നത്. വമ്പൻ ക്യാൻവാസിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
വിടാമുയർച്ചിയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ജൂൺ ഏഴിനോ എട്ടിനോ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഉള്ള ബൈക്ക് യാത്രയുടെ തിരക്കിലാണ് താരം. ഏതാനും ദിവസങ്ങൾക്ക് മുൻപ് സഹ റൈഡർക്ക് 12 ലക്ഷം രൂപയുടെ ബൈക്ക് നൽകിയതും വാർത്തയായിരുന്നു.
നേപ്പാളിലേക്ക് ബൈക്ക് യാത്രയ്ക്ക് പോയ സൂപ്പർതാരം അജിത് കുമാർ തന്റെ സഹയാത്രികന് 12 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു സൂപ്പർ ബൈക്കാണ് സമ്മാനിച്ചത്. സുഗത് സത്പതി എന്ന സഹ റൈഡർക്കാണ് സൂപ്പർ ബൈക്ക് സമ്മാനിച്ചത്.
Post Your Comments