CinemaHollywoodLatest NewsWOODs

ഹോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടിയിൽ

മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൂടിയാണ് അവതാർ: ദി വേ ഓഫ് വാട്ടർ

വിഖ്യാത ചലച്ചിത്രകാരൻ ജെയിംസ് കാമറൂണിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തി.

അവതാർ 2 തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ഇംഗ്ലീഷ് എല്ലാ ഭാഷകളിലും ഹോട്ട്‌സ്റ്റാറിലൂടെ ലഭ്യമാണ്. പ്രേക്ഷകർ കാണാൻ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അവതാർ.

സാം വർത്തിംഗ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള ഹൃദയങ്ങൾ കീഴടക്കിയ ജെയിംസ് കാമറൂണിന്റെ അവതാർ: ദി വേ ഓഫ് വാട്ടർ മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൂടിയാണ്.

ലോകത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന വരുമാനം നേടിയ സിനിമകളിലൊന്നു കൂടിയാണ് അവതാർ.

shortlink

Related Articles

Post Your Comments


Back to top button