CinemaHollywoodLatest NewsWOODs

പ്രശസ്ത ഹോളിവുഡ് നടൻ ബാരി ന്യൂമാൻ അന്തരിച്ചു

ഫൈൻഡിംഗ് ഹന്ന ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രോജക്റ്റ്

കൾട്ട് ആക്ഷൻ ത്രില്ലറായ ‘വാനിഷിംഗ് പോയിന്റ്’ ചിത്രത്തിലൂടെ പ്രശസ്തനായ മുതിർന്ന നടൻ ബാരി ന്യൂമാൻ അന്തരിച്ചു. 92 വയസായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ അടക്കം വാർത്ത സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ വെച്ചായിരുന്നു അന്ത്യം.

2009-ൽ വോക്കൽ കോർഡ് ക്യാൻസർ കണ്ടെത്തിയതിനെത്തുടർന്ന്, ബാരി ന്യൂമാന് തന്റെ അഭിനയ ജീവിതത്തിന് വിടപറയേണ്ടി വന്നിരുന്നു, 2019-ൽ ചിത്രീകരിച്ച ഫൈൻഡിംഗ് ഹന്ന ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രോജക്റ്റ്.

യുഎസിൽ ഒറ്റരാത്രികൊണ്ട് വിജയിച്ചില്ല, എന്നാൽ ലണ്ടനിൽ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ 1971-ലെ വാനിഷിംഗ് പോയിന്റ് ഹിറ്റായി മാറിയെന്നും താരം പറഞ്ഞിരുന്നു.

സിൽവസ്റ്റർ സ്റ്റാലോൺ അഭിനയിച്ച ഡേലൈറ്റ് (1996), ബോഫിംഗർ (1999), സ്റ്റീവൻ സോഡർബർഗിന്റെ ദി ലൈമി (1999), 40 ഡേയ്‌സ് ആൻഡ് 40 നൈറ്റ്‌സ്  തുടങ്ങിയ സിനിമകളിലും ന്യൂമാൻ അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button