GeneralLatest NewsMollywoodNEWSWOODs

ഉദ്ഘാടനച്ചടങ്ങിനിടയിൽ ഹണി റോസിനൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി: ചിത്രങ്ങള്‍ വൈറൽ

ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം അയര്‍ലന്‍ഡില്‍ എത്തിയത്.

മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. നിരവധി ഉദ്ഘാടനച്ചടങ്ങുകളിൽ താരം പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അയര്‍ലൻഡില്‍ ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയ ഹണി റോസിൻ്റെ ചിത്രങ്ങളാണ്.

READ ALSO: നടന്‍ പ്രഭാസ് വിവാഹിതനാവുന്നു: ചടങ്ങുകൾ തിരുപ്പതി തിരുമല ക്ഷേത്രത്തില്‍

ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം അയര്‍ലന്‍ഡില്‍ എത്തിയത്. ഡബ്ലിന്‍ വിമാനത്താവളത്തിന് അടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഹണിയോടൊപ്പം സെല്‍ഫിയെടുത്ത അയര്‍ലൻഡ് മന്ത്രിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പരിപാടിയില്‍ പങ്കെടുത്ത അയര്‍ലന്‍ഡ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ഫേസ് ബുക്കില്‍ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button