GeneralLatest NewsMollywoodNEWSWOODs

കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബി വിളിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയ്: രഞ്ജി പണിക്കര്‍

കുമ്മനം രാജശേഖരന്റെ ഫോണ്‍ നമ്പര്‍ കണ്ടാണ് എടുത്തത്

ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബി തന്നെ വിളിച്ചതിനെക്കുറിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. ആര്‍ എസ് എസ് പ്രസാധക വിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കിയ സംഘദര്‍ശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയില്‍ പങ്കെടുത്തപ്പോഴാണ് എം എ ബേബി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ചതിനെക്കുറിച്ച് രഞ്ജി പണിക്കർ പങ്കുവച്ചത്.

READ ALSO: എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം: വേദനയോടെ അർച്ചന കവി

‘കുമ്മനം രാജശേഖരന്റെ ഫോണ്‍ നമ്പര്‍ കണ്ടാണ് എടുത്തത്. ശബ്ദം കേട്ടപ്പോള്‍ എം എ ബേബിയുടേത്. ഞാന്‍ ഞെട്ടി. കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് എം എ ബേബി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുക എന്നത് എല്ലാ ദിവസവും സംഭവിക്കുന്ന ഒന്നല്ല. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ പിന്തുണ തേടിയാണ് അദ്ദേഹം വിളിച്ചത്. ഈ സമരത്തില്‍ എം എ ബേബി, ബിനോയി വിശ്വം തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു.’- രഞ്ജി പണിക്കര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button