CinemaLatest NewsMollywoodWOODs

സംവിധായകൻ ശ്രീ നെജീം കോയയുടെ മുറി എക്സൈസ് പരിശോധിച്ചത് ആരു പറഞ്ഞിട്ട്?, ചോദ്യം ചെയ്യേണ്ടത് ടിനി ടോമിനെ: എം എ നിഷാദ്

നിങ്ങൾ എന്ത് കൊണ്ട് ടിനി ടോമിനെ ചോദ്യം ചെയ്യുന്നില്ല

ഒരു മകനേ എനിക്കുള്ളൂ, ഭയം കാരണം സിനിമയിലേക്ക് വിട്ടില്ല, എനിക്കൊപ്പം അഭിനയിച്ച ഒരു നടൻ ലഹരിക്ക് അടിമയാണ്, അയാളുടെ മകന്റെ പല്ല് പൊടിഞ്ഞു തുടങ്ങി എന്ന് കഴിഞ്ഞ ദിവസം ടിനി ടോം പറഞ്ഞത് മലയാള സിനിമാ ലോകത്ത് വൻ വിവാദമായി മാറിയിരുന്നു.

ബി ഉണ്ണികൃഷ്ണൻ അടക്കം ടിനിടോമിനെ തള്ളി പറയുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. ഇപ്പോൾ സംവിധായകൻ എം എ നിഷാദ് ആവശ്യപ്പെടുന്നത് ടിനി ടോമിനെ ചോദ്യം ചെയ്യണമെന്നാണ്. പക്ഷെ, എന്റെ ചോദ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടാണ്, നിങ്ങൾ എന്ത് കൊണ്ട് ടിനി ടോമിനെ ചോദ്യം ചെയ്യുന്നില്ല? ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുടേയും ഉത്തരങ്ങൾ ആ തിരുവായിൽ നിന്നും മൊഴിഞ്ഞേക്കാം, ടിനി ടോമിനെ ചോദ്യം ചെയ്യണമെന്നാണ് സംവിധായകൻ ആവശ്യപ്പെടുന്നത്.

കുറിപ്പ് വായിക്കാം

”ടിനിടോമിനെ ചോദ്യം ചെയ്യണം ”പ്രിയമുളളവരെ,വളരെ പ്രാധാന്യമുളള ഒരു വിഷയം, നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താനാണ്, ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ ദിവസം, ഒരു റെയ്ഡെന്ന പേരിൽ എക്സൈസ് വകുപ്പുദ്യോഗസ്ഥർ, മലയാള സിനിമയിലെ സംവിധായകൻ ശ്രീ നെജീം കോയയുടെ മുറി പരിശോധിക്കുകയും അയാളെ മാനസ്സികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന വാർത്ത പുറത്ത് വന്നു.

ഈ റെയ്ഡിന്റെ പുറകിൽ ആരെന്ന ചോദ്യം അവിടെ നിക്കട്ടെ. ചിലപ്പോൾ ഒരു ഇൻഫർമേഷൻ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് അത്തരം നടപടികൾ സ്വീകരിച്ചേ മതിയാകു. പക്ഷെ അതാരെയെങ്കിലും മനപ്പൂർവ്വം കുരുക്കാൻ (target) ശ്രമിച്ചാൽ, അത് ഗുരുതരമായ പ്രശ്നം തന്നെയാണ്.

അതന്വേഷിക്കണം, ഫെഫ്ക അതാവശ്യപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളെ,ഒരു കാതലായ ചോദ്യത്തിന് ഇന്നും പൊതു സമൂഹത്തിന് ഉത്തരം കിട്ടിയിട്ടില്ല.

ആ ചോദ്യം ടിനി ടോമിനോടാണ്, അയാൾ പറഞ്ഞ ആരോപണ വിധേയനായ പ്രമുഖ നടന്റെ പേര് ഇന്നും പറഞ്ഞിട്ടില്ല, ഇനി അതിന് വേണ്ടി ആരും കാത്ത് നിൽക്കണ്ട, അയാൾ പറയില്ല.

പക്ഷെ, എന്റെ ചോദ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടാണ്, നിങ്ങൾ എന്ത് കൊണ്ട് ടിനി ടോമിനെ ചോദ്യം ചെയ്യുന്നില്ല? ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുടേയും ഉത്തരങ്ങൾ ആ തിരുവായിൽ നിന്നും മൊഴിഞ്ഞേക്കാം, ടിനി ടോമിനെ ചോദ്യം ചെയ്യണം.

shortlink

Related Articles

Post Your Comments


Back to top button