CinemaKollywoodLatest NewsWOODs

മോഹൻലാൽ – രജനീകാന്ത് ചിത്രം ജയിലർ: കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ​ഗോകുലം മൂവീസ്

ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് എത്തുന്നത്

തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻ ലാൽ – രജനികാന്തിന്റെ ജയിലർ. രജനി ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് എത്തുന്നത്. രമ്യാ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ, തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറാണ് പ്രധാന വില്ലൻമാരിലൊരാൾ.

രജനി – മോഹൻലാൽ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്. കേരളത്തിലെ വിതരണ അവകാശം ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ സ്വന്തമാക്കിയിരിക്കുകയാണ്.

ബോളിവുഡ് താരം ജാക്കി ഷ്റോഫും ചിത്രത്തിന്റെ ഭാഗമാണ്. 36 വർഷങ്ങൾക്ക് ശേഷം രജനികാന്തും ജാക്കി ഷ്റോഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. തമന്ന ഭാട്ടിയ, ജാക്കി ഷ്റോഫ്, സുനിൽ, വസന്ത് രവി, എന്നിവരും ജയിലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

‘ജയിലർ’ എന്ന സിനിമയിൽ രജനിക്കൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് നടി തമന്ന പങ്കുവച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താരത്തിന് രജനി ഒരു പുസ്തകം സമ്മാനമായി നൽകിയിരുന്നു. ആത്മീയതയുമായി ബന്ധപ്പെട്ട പുസ്തകമാണ് താരത്തിന് രജനീകാന്ത് സമ്മാനമായി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button