BollywoodCinemaLatest NewsWOODs

എല്ലാവരും ബി ​​ഗ്രേഡ് നടിയെന്നേ വിളിക്കുന്നുള്ളൂ, മടുത്തു: നിരാശ തോന്നുന്നുവെന്ന് നടി മേഘ്ന

ഹവാസ് ആയിരുന്നു മേഘ്നയുടെ ആദ്യ ബോളിവുഡ് ചിത്രം

എല്ലാവരും ബി ​​ഗ്രേഡ് നടിയെന്ന് തന്നെ വിളിക്കുന്നതിനാൽ സങ്കടമുണ്ടെന്നും അതിനാൽ പാർട്ടികളിൽ പോകുന്നതുപോലും ഒഴിവാക്കിയെന്ന് നടി മേഘ്ന നായിഡു.

സെക്‌സി ആൻഡ് ഹോട്ട് വേഷങ്ങളിൽ അഭിനയിക്കുന്നതിന് തനിക്ക് യാതൊരു മടിയും തോന്നിയിരുന്നില്ലെന്നും മേഘ്ന നായിഡു പറഞ്ഞു. അന്ന് അവയൊക്കെ അഭിനയിക്കുമ്പോൾ യാതൊരു വിഷമവും തോന്നിയിരുന്നില്ല.

കരിയറിന്റെ തുടക്കത്തിൽ അത്തരം ഹോട്ട് വിളികളൊക്കെ താൻ ആസ്വദിച്ചിരുന്നതായും താരം വ്യക്തമാക്കി. എന്നാൽ പിന്നീട് കരിയറിൽ ആ വിളികൾ കൂടി വന്നതോടെ തന്റെ വളർച്ചയെ പോലും അത് ബാധിച്ചെന്നും മേഘ്ന നായിഡു പറഞ്ഞു.

തന്നെ എല്ലാവരും വെറും ലൈം​ഗിക വസ്തുവായാണ് അന്ന് മുതൽ ചിത്രീകരിച്ചിരുന്നതെന്നും മേഘ്ന നായിഡു വ്യക്തമാക്കി. ഇത്തരം വിളികൾ തന്റെ കരിയറിനെ സാരമായി ബാധിച്ചുവെന്നും മേഘ്ന നായിഡു.

കന്നഡ ചിത്രങ്ങളിലൂടെയെത്തി ബോളിവുഡിലേക്ക് എത്തിയ നടിയാണ് മേഘ്ന നായിഡു. ഇത്തരം വിളികൾ കാരണം പാർട്ടികൾക്കോ മറ്റ് പരിപാടികൾക്കോ പോകാറില്ലെന്നും മേഘ്ന  വേദനയോടെ വ്യക്തമാക്കി. 2004ൽ പുറത്തിറങ്ങിയ ഹവാസ് ആയിരുന്നു മേഘ്നയുടെ ആദ്യ ബോളിവുഡ് ചിത്രം. അതിനുശേഷം ജാക്ക്‌പോട്ട് – ദി മണി ഗെയിം, ക്യാ കൂൾ ഹേ ഹം 3 എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ മേഘ്ന നായിഡു പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button