നഗ്നരായ സ്ത്രീകളുടെ മുകളിൽ ആഹാരം നിരത്തിവെച്ച് വിരുന്ന്: വിവാദമായി കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം

ന്യൂയോർക്ക്: അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം വിവാദമാകുന്നു. കാന്യേ വെസ്റ്റ് 46-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ഗായകന്റെ പിറന്നാള്‍ ആഘോഷത്തിൽ ജപ്പാനിലെ ഭക്ഷണ രീതിയായ നിയോതായ്‌മൊറി സംഘടിപ്പിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

നഗ്നരായ സ്ത്രീകളുടെ ശരീരത്തില്‍ സൂഷിപോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ നിരത്തിവച്ച് വിതരണം ചെയ്യുന്ന രീതിയാണിത്. വിരുന്നുകാര്‍ക്കായുള്ള ഭക്ഷണവുമായി നഗ്നരായ സ്ത്രീകൾ മേശയില്‍ കിടക്കും. ആവശ്യമുള്ളത് അതിഥികള്‍ക്ക് എടുത്ത് കഴിക്കാം. നിയോതായ്‌മൊറിക്കായി മൂന്ന് സ്ത്രീകളെയാണ് കാന്യേ വെസ്റ്റിന്റെ പാര്‍ട്ടിയില്‍ തീന്‍മേശയില്‍ കിടത്തിയിരുന്നത്.

കുട്ടികളുണ്ടാവാനായി, ജോലിക്കായി, അസുഖം മാറാനായി എന്നിങ്ങനെ ഒരേ പണിയാണ് ദൈവങ്ങൾക്കിവിടെയും: സജിത മഠത്തിൽ

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രൂക്ഷമായ വിമർശനം ഉയരുകയായിരുന്നു. സ്ത്രീകളെ ഇത്തരത്തില്‍ ഉപഭോഗവസ്തുവാക്കി പ്രദര്‍ശിപ്പിക്കുന്നത് തരം താഴുന്ന പ്രവൃത്തിയാണെന്നും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നുമാണ് ഉയരുന്ന വിമർശനം. കൂടാതെ ഒന്‍പത് വയസുകാരിയായ മകളെ കാന്യേ വെസ്റ്റ് ഈ വിരുന്നില്‍ കൊണ്ടുവന്നതും പ്രതിഷേധത്തിന് ഇടയാക്കി.

Share
Leave a Comment