പ്രമുഖ പോപ് താരവും ഗ്രാമി ജേതാവുമായ ലിസോയ്ക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി സഹപ്രവർത്തകർ. ലിസോ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും മതപരവും വംശീയവുമായ വിവേചനം കാണിച്ചുവെന്നുമാണ് അരിയാനാ ഡേവിസ്, ക്രിസ്റ്റല്‍ വില്ല്യംസ്, നോയേല്‍ റോഡ്രിഗസ് എന്നിവർ നൽകിയ പരാതിയില്‍ ആരോപിക്കുന്നത്.
ഗായികയ്ക്കൊപ്പമുണ്ടായിരുന്ന മൂന്ന് നര്‍ത്തകരാണ് ലൊസാഞ്ചലസ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ആംസ്റ്റര്‍ഡാമിലെ സംഗീത നിശയ്ക്കു ശേഷം ലിസോയും സംഘവും ഒരു ക്ലബിലെ സെക്സ് തീം ഷോയില്‍ പങ്കെടുക്കാനെത്തി. അതിനിടെ ആ ക്ലബിലെ നഗ്നരായ നര്‍ത്തകര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ആവശ്യപ്പെട്ടു. നഗ്നയായ നര്‍ത്തകയുടെ മാറിടത്തില്‍ പിടിക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും നിര്‍ബന്ധിച്ചുകൊണ്ടിരുന്നുവെന്നും പരാതിക്കാർ പറയുന്നു.
ലിസോയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന നൃത്തസംഘത്തിന്റെ ക്യാപ്റ്റൻ ഷിര്‍ലേൻ ക്വിങ്ലെ ക്രിസ്തീയ വിശ്വാസം അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ചെന്നും പരാതിക്കാർ ആരോപിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെ ഈ ആരോപണങ്ങള്‍ക്ക് ലിസോ മറുപടി നല്‍കി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കെട്ടുകഥകള്‍ ആണെന്നു താരം പറഞ്ഞു.
Leave a Comment