CinemaLatest News

താങ്കളുടെ മിത്ത്, കോടിക്കണക്കിന് പേരുടെ സത്യം: ഷംസീറിന്റെ ‘മിത്ത് ‘ പ്രയോ​ഗത്തിന് മറുപടി നൽകി സുരേഷ് ​ഗോപി

തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ സുരേഷ് ​ഗോപി

കേരളത്തിൽ മിത്ത് വിവാദം ചൂടേറിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മിത്ത് വിവാദം വാദപ്രദിവാദങ്ങളിലേക്ക് കടക്കുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ സുരേഷ് ​ഗോപി.

വീടിനുള്ളിലെ ​ഗണപതിയുടെ ചിത്രമടക്കമാണ് പുറത്ത് വിട്ടത്, ആരെന്ത് പറഞ്ഞാലും പരിഹസിച്ചാലും ​ഗണപതി ഭ​ഗവാനിൽ വിശ്വസിക്കുന്നുവെന്നും അതാർക്ക് വേണ്ടിയും മാറ്റില്ലെന്നും പറയാതെ പറയുന്നതാണ് ചിത്രം. മറ്റുള്ളവർക്ക് മിത്ത് എന്ന് തോന്നുമെങ്കിലും തനിയ്ക്ക് ഭ​ഗവാൻ ഏറെ പ്രിയങ്കരനാണ് എന്നും സുരേഷ് ​ഗോപി പറയുന്നു.

വീടിന്റെ സ്വീകരണ മുറിയുടെ കവാടങ്ങളിൽ നിന്ന് തുടങ്ങുന്നതാണ് ​ഗണപതി ഭ​ഗവാന്റെ ചിത്രങ്ങൾ. കൊത്തു പണി ചെയ്ത ​ഗണപതി രൂപങ്ങളാണ് വരവേൽക്കുക.

താങ്കളുടെ Myth എൻ്റെ സത്യം, ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം, ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യമെന്നാണ് സുരേഷ് ​ഗോപി കുറിച്ചത്.

കുറിപ്പ് വായിക്കാം

shortlink

Related Articles

Post Your Comments

Back to top button