CinemaLatest News

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന നടൻ ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ ഒരു അവിവേകിയുടേത്: കുറിപ്പ്

മതപരിവർത്തനലോബി വച്ച് നീട്ടുന്ന നക്കാപിച്ചയ്ക്ക് വേണ്ടി സ്വന്തം പൈതൃകത്തെ തള്ളിപ്പറയുന്ന തമിഴ് രാഷ്ട്രീയ പൊറാട്ട് നാടകം

സനാതന ധർമ്മത്തിനെതിരെ രം​ഗത്ത് വരികയും ഉന്മൂലനം ചെയ്യണമെന്ന് പറയുകയും വംശ ഹത്യയ്ക്ക് ആഹ്വാനം നൽകുകയും ചെയ്ത തമിഴ് നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുകയാണ്. വൻ ജനരോഷമാണ് ഉദയനിധിക്കെതിരെ ഉയരുന്നത്.

തമിഴ് ഭക്തിയുടെ പരമകോടിയായ പളനി അപ്പനെ തൊട്ട് കളിച്ച മൂന്ന് സർക്കാരുകളെ മുട്ടുകുത്തിച്ച് കുമ്പിടുവിച്ച പാരമ്പര്യമാണ് തമിഴ് സനാതന വിശ്വാസിസമൂഹത്തിനുള്ളത്. 1984ൽ എം.ജി രാമചന്ദ്രന്റെ സർക്കാരും 1994,2004 ലെ ജയലളിത സർക്കാരും ഒക്കെ വിശ്വാസസമൂഹത്തിന് മുന്നിൽ മുട്ടു മടക്കി നിന്ന ചരിത്രമാണ് ഉള്ളത്. ഏറ്റവും ഒടുവിൽ 2020ൽ ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ ശ്രീ. മുരുകന്റെ പ്രശസ്തമായ തമിഴ് സ്തുതി സ്കന്ദഷഷ്ടി കവചത്തെ മോശമാക്കി അവതരിപ്പിച്ചപ്പോൾ പ്രതിഷേധത്തിന്റെ കടലിരമ്പിയത് രാജ്യം ഒട്ടാകെ ആയിരുന്നു. തമിഴ് ജനതയെ അവരുടെ സാംസ്‌കാരികത പഠിപ്പിക്കേണ്ട ആവശ്യമില്ല. ഹൈന്ദവ വിശ്വാസങ്ങളിൽ മാത്രം ഇടപ്പെടുന്ന പുരോഗമനമെന്ന അലക്കിപിഞ്ചിയ വാക്കിനെ ചവറ്റുകൊട്ടയിലിടാൻ തമിഴ്ജനതയ്ക്കറിയാം. അവരത് “ഷഷ്ഠിയെ നോക്ക ശരവണ ഭവന “യെന്നു പാടി തെരുവുകൾ തോറും ഭക്തിരസത്തിലാറാടിയ സമരവാതിൽ തുറന്ന് കാണിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. വിശ്വാസം വച്ച് കളിക്കുവാൻ തുടങ്ങിയാൽ എതിര്‌ നിന്നതാരെന്നു നോക്കാതെ മുഴുവൻ ശക്തിയുമെടുത്ത് പോരാടിയ തമിഴ് വിശ്വാസികളുടെ പോരാട്ടവീര്യത്തിന് മുന്നിൽ സ്റ്റാലിൻ പുത്രൻ ചൊല്ലിയ ജൽപ്പനങ്ങൾക്ക് പുല്ല് വിലയാണ് നൽകിയെതെന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

സനാതന ധർമ്മം എന്ന സ്വന്തം സ്വത്വത്തെ തള്ളിപ്പറഞ്ഞുക്കൊണ്ട്, പുഴുത്ത നാവ് കൊണ്ട് പുളച്ചിൽ നടത്തിയ ആദ്യത്തെ വ്യക്തി ഒന്നുമല്ല ഉദയനിധി സ്റ്റാലിൻ. മതപരിവർത്തനലോബി വച്ച് നീട്ടുന്ന നക്കാപിച്ചയ്ക്ക് വേണ്ടി സ്വന്തം പൈതൃകത്തെ തള്ളിപ്പറയുന്ന തമിഴ് രാഷ്ട്രീയ പൊറാട്ട് നാടകം ഇതിന് മുമ്പ് പലതവണ അത് ചെയ്തിട്ടും ഉണ്ട്. അപ്പോഴൊക്കെ വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിന്ന് ആ നാടകത്തെ അടപടലം കൂവി -എറിഞ്ഞുതോൽപ്പിച്ചിട്ടുണ്ട്.

ഭുജിക്കുന്നവനെ മഹാജ്ഞാനിയാക്കുന്ന അറിവിന്റെ മഹാരുചി പേറുന്ന ജ്ഞാനപ്പഴത്തിൽ നിന്ന് തുടങ്ങുന്ന തമിഴ് ഭക്തിഗാഥയെ തൊട്ട് കളിച്ചു തുടങ്ങിയ പാസ്റ്റർ ലോബി ഈ കളി തുടങ്ങിയിട്ട് വർഷങ്ങൾ ആയി. നേരിട്ടുള്ള ആക്രമണത്തിലൂടെ ക്ഷേത്രങ്ങളെ തകർക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ട സനാതന വിരുദ്ധ ശക്തികൾ പണക്കൊതിയും ദുരയും കൊണ്ട് അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാൻ ഉളുപ്പ് ഇല്ലാത്ത സനാതന ധർമ്മികളിൽ ചിലരെ കൂട്ടുപ്പിടിച്ചു കളി തുടങ്ങിയത് പളനിമലയെ ലക്ഷ്യം വച്ചാണ്. അതിന് കാരണമുണ്ട്. സംഘകൃതികളോളം പഴക്കമുണ്ട് ദക്ഷിണേന്ത്യയിലെങ്ങും ശ്രീ.മുരുകനെന്ന ദേവനോടുള്ള ആരാധനാരീതികൾക്ക്.

ഗുണ്ടൂരുള്ള നാഗാർജ്ജുനകൊണ്ട എന്ന സ്ഥലം കിളച്ചു നോക്കിയപ്പോൾ ക്രി. പി. മൂന്നാം നൂറ്റാണ്ടുവരെ പഴക്കമുള്ള സുബ്രഹ്മണ്യ ബിംബങ്ങൾ ലഭിച്ചിട്ടുണ്ട്. ബദാമിയിലെ ചാലൂക്യർ സുബ്രഹ്മണ്യനെ പരദൈവമായി ഭജിച്ചിരുന്നു. അവരുടെ ശിലാശാസനങ്ങളിലും ഇക്കാര്യം വ്യക്തമാണ്. ശ്രീപരമേശ്വരന്റെ പുത്രനായതുകൊണ്ട് മുരുകൻ പിള്ളയാരാണെന്നും അതുകൊണ്ട് കുമാരനാണെന്നും സംഘം കൃതികളിൽ പറയുന്നു.

എല്ലാ വിജയങ്ങളും നൽകുന്ന ദൈവമായതിനാൽ വേലനെന്നും വെററിവേലനെന്നും ( വെട്രിവേലനെന്നും) ശ്രീമുരുകനെ വാഴ്ത്തുന്നു. തമിഴ് ജനതയുടെ സിരകളിൽ അലിഞ്ഞുച്ചേർന്ന ഭക്തിരസത്തിന്റെ നാമമാണ് വേലായുധൻ. പളംനീയുടെ തത്വം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച പുണ്യമല, പളനിമലയായപ്പോൾ മൊട്ടയടിച്ചു ഭസ്മം പൂശി കാവിയുടുത്ത് യോഗ ദണ്ഡേന്തി നിന്ന പരമജ്ഞാനിയായ ബാലസന്യാസി പളനിയപ്പനായി. തമിഴരുടെ കൺകണ്ട ദൈവമായി.

തമിഴ് ഭക്തിയുടെ പരമകോടിയായ പളനി അപ്പനെ തൊട്ട് കളിച്ച മൂന്ന് സർക്കാരുകളെ മുട്ടുകുത്തിച്ച് കുമ്പിടുവിച്ച പാരമ്പര്യമാണ് തമിഴ് സനാതന വിശ്വാസിസമൂഹത്തിനുള്ളത്. 1984ൽ എം.ജി രാമചന്ദ്രന്റെ സർക്കാരും 1994,2004 ലെ ജയലളിത സർക്കാരും ഒക്കെ വിശ്വാസസമൂഹത്തിന് മുന്നിൽ മുട്ടു മടക്കി നിന്ന ചരിത്രമാണ് ഉള്ളത്. ഏറ്റവും ഒടുവിൽ 2020ൽ ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ ശ്രീ. മുരുകന്റെ പ്രശസ്തമായ തമിഴ് സ്തുതി സ്കന്ദഷഷ്ടി കവചത്തെ മോശമാക്കി അവതരിപ്പിച്ചപ്പോൾ പ്രതിഷേധത്തിന്റെ കടലിരമ്പിയത് രാജ്യം ഒട്ടാകെ ആയിരുന്നു.

തമിഴ് ജനതയെ അവരുടെ സാംസ്‌കാരികത പഠിപ്പിക്കേണ്ട ആവശ്യമില്ല. ഹൈന്ദവ വിശ്വാസങ്ങളിൽ മാത്രം ഇടപ്പെടുന്ന പുരോഗമനമെന്ന അലക്കിപിഞ്ചിയ വാക്കിനെ ചവറ്റുകൊട്ടയിലിടാൻ തമിഴ്ജനതയ്ക്കറിയാം. അവരത് “ഷഷ്ഠിയെ നോക്ക ശരവണ ഭവന “യെന്നു പാടി തെരുവുകൾ തോറും ഭക്തിരസത്തിലാറാടിയ സമരവാതിൽ തുറന്ന് കാണിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല.

വിശ്വാസം വച്ച് കളിക്കുവാൻ തുടങ്ങിയാൽ എതിര്‌ നിന്നതാരെന്നു നോക്കാതെ മുഴുവൻ ശക്തിയുമെടുത്ത് പോരാടിയ തമിഴ് വിശ്വാസികളുടെ പോരാട്ടവീര്യത്തിന് മുന്നിൽ സ്റ്റാലിൻ പുത്രൻ ചൊല്ലിയ ജൽപ്പനങ്ങൾക്ക് പുല്ല് വിലയാണ് എന്ന് അറിയാതെ അല്ല. എങ്കിലും അല്പജ്ഞാനിയായ അവിവേകിക്ക് താൻ പറഞ്ഞത് എത്ര വലിയ പാതകം ആണെന്ന ഒരു ബോധ്യം വരണമല്ലോ.

shortlink

Related Articles

Post Your Comments


Back to top button