GeneralKollywoodLatest NewsNEWSWOODs

അരവിന്ദ് സ്വാമി തന്റെ മകൻ, ജനിച്ചയുടൻ ദത്ത് കൊടുത്തു: നടന്റെ വെളിപ്പെടുത്തൽ

ജനിച്ച ഉടനെ എന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്ത് എടുത്തു

തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിയ്ക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ സ്വകാര്യ ജീവിതം വീണ്ടും വാർത്തകളിൽ നിറയുന്നു. തമിഴ് സീരിയല്‍-സിനിമാ താരം ഡല്‍ഹി കുമാറിന്റെ ചില വെളിപ്പെടുത്തലുകളാണ് അതിനു കാരണം. മെട്ടിഒലി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടനായ ഡല്‍ഹി കുമാര്‍ ധും ധും ധും, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, വീരാപ്പ്, എന്തിരന്‍, സിങ്കം തുടങ്ങിയ ഹിറ്റ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

അരവിന്ദ് സ്വാമി തന്റെ മകനാണെന്നും ജനിച്ചയുടൻ ദത്ത് കൊടുത്തതാണെന്നുമാണ് ഡല്‍ഹി കുമാറിന്റെ വെളിപ്പെടുത്തല്‍. ബിഹൈൻവുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഡല്‍ഹി കുമാര്‍ അരവിന്ദ് സ്വാമിയെ കുറിച്ച്‌ സംസാരിച്ചത്. ‘ജനിച്ച ഉടനെ എന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്ത് എടുത്തു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി കൂടുതല്‍ അറ്റാച്ച്‌ ആയി. എന്തെങ്കിലും ഫങ്ഷന്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് അരവിന്ദ് വരുന്നത്. വന്ന ഉടനെ അവന്‍ പോകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ അച്ഛൻ – മകൻ എന്ന ബന്ധം നിലനിര്‍ത്താൻ കഴിഞ്ഞില്ല.’- ഡല്‍ഹി കുമാര്‍ പറഞ്ഞു.

read also: കേരളം കൃത്യമായി എല്ലാം കാണുന്നുണ്ട്, പ്രതികരിക്കുന്നുണ്ട്, പുതുപ്പള്ളി ഒരു ഓർമ്മപ്പെടുത്തലാണ്: ഹരീഷ് പേരടി

ദളപതി എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട അരവിന്ദ് സ്വാമി മെട്ടിഒലി നടന്‍ ഡല്‍ഹി കുമാറിന്റെ മകനാണ് താന്‍ എന്ന് അന്ന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, റോജയുടെ വിജയത്തിന് ശേഷം ഒരിക്കലും അരവിന്ദ് സ്വാമി അച്ഛനെ കുറിച്ച്‌ ഒരിടത്തും സംസാരിച്ചിട്ടില്ല.

വിക്കി പീഡിയയില്‍ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയായ ശങ്കര നേത്രാലയയുടെ സ്ഥാപകരില്‍ ഒരാളും പ്രമുഖ വ്യവസായിയുമായ വെങ്കടരാമ ദുരൈസ്വാമി എന്ന പേരാണ്.

shortlink

Related Articles

Post Your Comments


Back to top button