തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രജനീകാന്തിനെ കാത്തിരുന്ന് സ്വീകരിച്ച് ആരാധകർ. തലൈവർ 170 യുടെ ചിത്രീകരണത്തിനായാണ് രജനീകാന്ത് എത്തിയിരിക്കുന്നത്. അടുത്ത പത്ത് ദിവസം താരം കേരളത്തിലുണ്ടാകും.
ആദ്യമായാണ് രജനീകാന്ത് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ശംഖുമുഖത്തും വെള്ളായണി കോളേജിലും ആയാണ് ചിത്രീകരണം നടക്കുക. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണി നിരക്കും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം സംവിധായകൻ ഞ്ജാനവേലാണ്.
സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിലാകും തലൈവരെത്തുക എന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ചിത്രത്തിന്റെ മറ്റ് പ്രധാന വിവരങ്ങളോന്നും ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംങ് പുരോഗമിക്കും.
Leave a Comment