അസിന് കോടിക്കണക്കിന് രൂപയുടെ ബിസിനസുകളുണ്ട്, സിനിമയിലേക്ക് തിരിച്ചുവന്ന് സമയം കളയേണ്ടകാര്യമില്ല: ചെയ്യാറു ബാലു

ബിസിനസ് മാനേജ് ചെയ്ത് ജീവിക്കുകയാണ് ചെയ്യുകയുള്ളെന്നും ബാലു

തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന അസിൻ സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു വിവാഹിതയായത്. മൈക്രോമാക്സ് ഡയറക്ടർ രാഹുൽ ശർമ്മയെ ആയിരുന്നു തെന്നിന്ത്യൻ സ്വപ്നസുന്ദരി വിവാഹം ചെയ്തത്. വിവാഹ ശേഷം സിനിമയിൽ നിന്ന് അവധിയെടുത്ത് കുഞ്ഞിനോടും ഭർത്താവിനോടുമൊപ്പം കുടുംബിനി ആയി കഴിയുകയാണ് നടിയിപ്പോൾ‌.

ഭർത്താവിനും മകൾക്കുമൊപ്പം വിദേശത്താണ് നടി ജീവിക്കുന്നത്. അസിന്റെ മടങ്ങിവരവിനെക്കുറിച്ച് പലരും ചർച്ചചെയ്യാറുണ്ട്. എന്നാൽ കോടാനുകോടികളുടെ ഇടപാട് നടത്തുന്ന സ്ഥാപനമുള്ള അസിനെപ്പോലൊരാൾ വീണ്ടും സിനിമയിൽ തിരികെ വന്ന് സമയം കളയില്ലെന്ന് പറയുകയാണ് മാധ്യമപ്രവർത്തകനായ ചെയ്യാറു ബാലു.

തിരികെ വന്നാലും നായികയായി വേഷം ലഭിക്കുമെന്ന് ഉറപ്പുമില്ല, ഇത്തരമൊരു അവസരത്തിൽ അസിൻ തിരികെ വരില്ലെന്നും കുടുംബം നോക്കി, ബിസിനസ് മാനേജ് ചെയ്ത് ജീവിക്കുകയാണ് ചെയ്യുകയുള്ളെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

Share
Leave a Comment