ഇന്ന് വൃശ്ചികം ഒന്ന്, ശബരീശ സന്നിധാനത്തിലേക്ക് ശരണംവിളികളുടെ തീർത്ഥാടനം: അയ്യപ്പഭക്തർക്ക് ആശംസകളുമായി മോഹൻലാൽ

ഭക്തിനിർഭരമായ മറ്റൊരു മണ്ഡലകാലത്തിൻ്റെ ആരംഭം

വൃശ്ചിക പുലരിയിൽ അയ്യപ്പഭക്തർക്ക് ആശംസകളുമായി പ്രിയ നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ആശംസകൾ അറിയിച്ചത്.

മണ്ഡലകാല തീർത്ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്നലെ വൈകുന്നേരമാണ് തുറന്നത്. മാളികപ്പുറം മേൽശാന്തിയായി വി ഹരിഹരൻ നമ്പൂതിരിയും ചുമതലയേറ്റു.

ഡിസംബർ 27 ന് മണ്ഡലപൂജ നടക്കുക. ജനുവരി 15 നാണ് മകരവിളക്ക്. ഇന്ന് വൃശ്ചികം ഒന്ന്. ഭക്തിനിർഭരമായ മറ്റൊരു മണ്ഡലകാലത്തിൻ്റെ ആരംഭം. ഇനി ശബരീശ സന്നിധാനത്തിലേക്ക് ശരണംവിളികളുടെ തീർത്ഥാടനം. ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചത്.

കുറിപ്പ് വായിക്കാം

ഇന്ന് വൃശ്ചികം ഒന്ന്. ഭക്തിനിർഭരമായ മറ്റൊരു മണ്ഡലകാലത്തിൻ്റെ ആരംഭം. ഇനി ശബരീശ സന്നിധാനത്തിലേക്ക് ശരണംവിളികളുടെ തീർത്ഥാടനം. ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

 

 

 

 

Share
Leave a Comment