ഹണി റോസ് പോലും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു: ആറാട്ടണ്ണന്റെ പുതിയ വീഡിയോ

വന്‍ സംഭവം തന്നെ ആറാട്ടണ്ണന്‍

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ താരമായി മാറിയ ആളാണ് സന്തോഷ് വർക്കി. താരത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നടി ഹണി റോസുമായി സന്തോഷ് വർക്കി പരിചയപ്പെടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

read also: ആ ലൈഫ് ഉപേക്ഷിച്ചപ്പോൾ എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസായ മകളും: അമൃത

ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷിനു ഹസ്തദാനം നൽകുന്നുണ്ട്. ഹണി റോസ് പോലും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. വന്‍ സംഭവം തന്നെ ആറാട്ടണ്ണന്‍ തുടങ്ങിയ കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് അടിയില്‍ വരുന്നുണ്ട്.

Share
Leave a Comment