‘നടി അപര്‍ണ ഗോപിനാഥിന് സംഭവിച്ചത് എന്താണ്?’; ആശങ്കയോടെ സോഷ്യൽ മീഡിയ, മറുപടിയുമായി താരം

ഞാൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു

ശക്തമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അപർണ ഗോപിനാഥ്. എന്നാൽ, കുറച്ചുനാളായി സിനിമയില്‍ സജീവമല്ല താരം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച കുറിപ്പുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പ്രതിസന്ധി ഘട്ടം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി എന്ന് അർത്ഥം വരുന്നതായിരുന്നു പോസ്റ്റുകള്‍.

‘തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർഥന കൊണ്ടും തിരിച്ചുവന്നു’ എന്നാണ് ഒരു പോസ്റ്റില്‍ താരം കുറിച്ചത്. ‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി’- എന്നായിരുന്നു മറ്റൊരു പോസ്റ്റ്. ഇതോടെ താരത്തിന് എന്തെങ്കിലും അസുഖമാണോ എന്നും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചുകൊണ്ട് ആരാധകർ എത്തുകയാണ്. തന്റെ സുഖ വിവരങ്ങൾ തിരക്കിയ ആരാധകർക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

read also: അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോകളിൽ വിദ്വേഷ കമന്റ് വരുന്നത് കേരളത്തിൽ മാത്രം: സുജിത്ത് ഭക്തൻ

‘ഞാൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച്‌ എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ഇവിടെ എല്ലാം ഓക്കേ ആണ്.- എന്നാണ് അപർണ കുറിച്ചത്. കൂടാതെ മുൻപ് നല്‍കിയ അടിക്കുറിപ്പുകളില്‍ താരം മാറ്റം വരുത്തുകയും ചെയ്തു.

എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് അരങ്ങേറ്റം കുറിച്ച അപർണ മുന്നറിയിപ്പ്, ചാര്‍ലി, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019 ല്‍ റിലീസ് ചെയ്ത സേഫ് എന്ന ചിതമാണ് അപർണയുടേതായി പുറത്തിറങ്ങിയത്.

Share
Leave a Comment