എല്ലാ മാസവും പൈസ തരുന്നത് ലക്ഷ്മിയാണ്! സുധിയുടെ ഭാര്യ രേണു

മിമിക്രി വഴി സിനിമയിലെത്തിയ നടനാണ് കൊല്ലം സുധി. സിനിമയിൽ സജീവമായി വരുന്നതിനിടെയായിരുന്നു സുധിയുടെ അപ്രതീക്ഷിത മരണം. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ കാര്‍ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. ഇതിന് പിന്നാലെ സുധിയുടെ കുടുംബത്തിന് സഹായങ്ങളുമായി പലരുമെത്തി. കൂട്ടത്തില്‍ സ്റ്റാര്‍ മാജിക് അവതാരക ലക്ഷ്മി നക്ഷത്രയുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. പലരും സഹായം നിർത്തിയപ്പോൾ ലക്ഷ്മി മാത്രം അത് തുടർന്നു. സുധിയുടെ ഭാര്യ രേണു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എന്റെ വീഡിയോസ് കാണുമ്പോള്‍ ഞാന്‍ അഹങ്കാരി ആണെന്നാണ് എല്ലാവരും പറയുന്നത്. ഈ വീഡിയോയുടെ താഴെയും അങ്ങനെ തന്നെ പറയും. എനിക്ക് അതില്‍ യാതൊരു കുഴപ്പവുമില്ല. ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മി നക്ഷത്ര സുധി ചേട്ടന് സ്വന്തം പെങ്ങളെ പോലെയാണ്. അതുപോലെ തന്നെയാണ് ഞങ്ങള്‍ക്കും. അന്നുമുതല്‍ ഇന്നുവരെ ലക്ഷ്മി ഞങ്ങള്‍ക്കൊരു തുക എല്ലാ മാസവും തരാറുണ്ട്. എനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി സഹായിക്കുന്നത്. ഞങ്ങള്‍ കഷ്ടപ്പാടില്‍ ആണെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവള്‍ എല്ലാ മാസവും പതിനാലാം തീയ്യതിയില്‍ ഒരു പൈസ തരുന്നത്.

ഇക്കാര്യം ലക്ഷ്മിക്ക് പുറം ലോകത്തോട് പറയാവുന്നതാണ്. പക്ഷേ ആരോടും പറഞ്ഞിട്ടില്ല, എന്റെ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണിത്. ലക്ഷ്മിക്ക് ആത്മാര്‍ത്ഥമായി സ്‌നേഹമാണുള്ളത്. അതുകൊണ്ട് ഇക്കാര്യം ഞാന്‍ എല്ലായിടത്തും തുറന്നു പറയും. പിന്നെ ഞാന്‍ ഒരുങ്ങി നടക്കുന്നതിനെ പറ്റിയും പലരും വിമര്‍ശിക്കാറുണ്ട്. ഞാന്‍ എന്റെ സുധി ചേട്ടന്റെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കുന്നത്. ഒരു പിച്ചക്കാരിയെ പോലെയോ വെള്ള സാരിയോ ഉടുത്തോ നടന്നാല്‍ ഈ പറയുന്നവര്‍ക്ക് സന്തോഷമാകും. എന്നാല്‍ എന്റെ സുധി ചേട്ടന്റെ ആത്മാവിന് സങ്കടമായിരിക്കും. എന്റെ മക്കള്‍ക്കും അത് വിഷമമുള്ള കാര്യമാണ്’, രേണു പറയുന്നു.

Share
Leave a Comment