‘മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു’: സത്യാവസ്ഥ പങ്കുവച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

ത്തരം വാര്‍ത്തകളെ കുറിച്ച്‌ സുഹൃത്തുക്കളാണ് വിളിച്ച്‌ പറയാറുള്ളത്

മലയാളികളുടെ പ്രിയ താരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിച്ച ലക്ഷ്മി ഗോപാല സ്വാമി അൻപത്തിനാലാം വയസിലും അവിവാഹിതയായി തുടരുകയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും താരം വിവാഹിതയാകുന്നുവെന്നതരത്തില്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്ത് വരാറുണ്ട്.

മലയാളത്തിലെ ഒരു പ്രമുഖ നടനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ.

read also: നടി ശില്‍പ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 98 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, നടപടി 22 വര്‍ഷങ്ങള്‍ക്ക് ശേഷം

മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന വാര്‍ത്ത അടുത്ത കാലത്ത് പ്രചരിച്ചിരുന്നു. വിവാഹക്കാര്യത്തില്‍ തനിക്കോ കുടുംബത്തിനോ ഉള്ളതിനേക്കാള്‍ ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം.

മലയാള മാദ്ധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളെ കുറിച്ച്‌ സുഹൃത്തുക്കളാണ് വിളിച്ച്‌ പറയാറുള്ളത്, എനിക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയാത്തതുകൊണ്ടാണ് സുഹൃത്തുക്കള്‍ ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോകാന്‍ നിലവില്‍ സമയമില്ലെന്നും താരം പങ്കുവച്ചു.

Share
Leave a Comment