ഓസ്കാർ ജേതാവ് പദ്മശ്രീ റസൂൽ പൂക്കുട്ടിയുടെ പിറന്നാൾ ദിനത്തിൽ സമ്മാനമായി ശ്രീനേഷ് എൽ പ്രഭുവിന്റെ “സൗണ്ട് മാൻ ആൻതം” എന്ന പേരിൽ ആൽബം റിലീസായി. “ശബ്ദ താരാപഥത്തിലെ താരമേ” എന്ന് തുടങ്ങുന്ന ഗാനം ,റസൂൽ പൂക്കുട്ടിയുടെ ബാല്യം തൊട്ട് ഓസ്കാർ നേട്ടം വരെ പ്രതിപാദിക്കുന്നു.
സൗണ്ട് എഞ്ചിനീയറർമാർക്കും ഒരു സമർപ്പണമായിട്ട് ഇറങ്ങിയ ഗാനം ഈണത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധേയമാവുന്നു.ആലപ്പുഴ സ്വദേശി ശ്രീനേഷ് എൽ പ്രഭു രചനയും സംംഗീതവും നിർവഹിച്ച് യുവ ഗായകൻ സഞ്ചു തോമസ് ജോർജ് ആലപ്പിച്ച ഗാനം,റസൂൽ പൂക്കുട്ടിയുടെ ഓസ്കാർ വരെ ഉള്ള യാത്രയാണ് പ്രതിപാദിക്കുന്നത്. അതിതീവ്രമായ ആഗ്രഹം ഉണ്ടെങ്കിൽ ,അത് നേടാൻ വിശ്വം നമ്മുക്ക് വേണ്ടി ഗൂഡാലോചന നടത്തും എന്ന പൗലോ കൊയ്ലോ യുടെ വാക്യം റസൂൽ പൂക്കുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ഗാനം ഏവർക്കും പ്രചോദനമാണ്.
വിനീത് എസ്താപ്പൻ (ഓഡിയോ മാട്രിക്സ് സ്റ്റുഡിയോ,ആലപ്പുഴ) പ്രോഗ്രാമ്മിങ് ചെയ്ത പാട്ടിന്റെ എഡിറ്റിംഗ് ഓസ്വൊ ഫിലിം ഫാക്ടറിയാണ് നിർവഹിച്ചത്. അബേ ഡേവിഡ്,റോജർ ബെന്നി,യദുകൃഷ്ണൻ, വിനീത് എസ്താപ്പൻ,ലിയോ തുടങ്ങിയവർ കോറസും പാടിയ ഗാനം,ആഗോള തരത്തിൽ ഉള്ള ഈണത്തിൽ ആണ്..മികച്ച പ്രതികരണം കിട്ടുന്ന ഗാനത്തിന് റസൂൽ പൂക്കുട്ടി തന്നെ പ്രതികരിച്ചതിന്റെ സന്തോഷത്തിൽ ആണ് അണിയറ പ്രവർത്തകർ.
Leave a Comment