റിയാലിറ്റി ഷോയിൽ നടൻ അജാസ് ഖാൻ ആവശ്യപ്പെട്ടത് കാമസൂത്രയിൽ പറയുന്ന സെക്സ് പൊസിഷനുകൾ കാണിക്കാൻ: വിവാ​ദം

ന്യൂഡൽഹി: റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളോട് സെക്സ് പൊസിഷനുകൾ കാണിക്കാൻ അവതാരകനായ നടൻ പറഞ്ഞ സംഭവം വിവാദമാകുന്നു. ‘ഉല്ലു’ ആപ് എന്ന ഒടിടി പ്ലാറ്റ്ഫോമിൽ, നടൻ അജാസ് ഖാൻ അവതരിപ്പിച്ച ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയാണ് വിവാ​ദമായിരിക്കുന്നത്. പരിപാടിക്കിടെ കാമസൂത്രയിൽ പറയുന്ന സെക്സ് പൊസിഷനെ കുറിച്ച് നടൻ ഒരു മത്സരാർത്ഥിയോട് സംസാരിച്ചതാണ് ഇപ്പോൾ വിവാദമായത്. മത്സരാർത്ഥിയുമായി സംസാരിക്കെ തന്നെ മറ്റ് മത്സരാർത്ഥികളോട് സെക്സ് പെസിഷനുകൾ കാണിക്കാനും നടൻ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തി. ഒടിടി ആപ് നിരോധിക്കാത്തതിനെതിരെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രിയങ്ക ഉയർത്തിയത്. ഷോയിലെ ഏകദേശം രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് എക്‌സിൽ പങ്കുവച്ച പ്രിയങ്ക ചതുർവേദി, അത്തരം ആപ്പുകളിലെ അശ്ലീല ഉള്ളടക്ക‌ത്തെ കുറിച്ച് സർക്കാരിനെ ആവർത്തിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചു.പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.

അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിങ് നിരോധിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഏപ്രിൽ 28ന് സുപ്രീം കോടതി കേന്ദ്രത്തിനും ഒടിടിക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടിസ് അയച്ചിരുന്നു. ഫെബ്രുവരിയിൽ‘ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ രൺവീർ അലാബാദിയ നടത്തിയ അശ്ലീല പരാമർശവും വിവാദമായിരുന്നു.

Share
Leave a Comment