കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ എ ഐ അനിമേറ്റഡ് “ചെണ്ട യക്ഷി പാട്ട്” അതിവേഗം വൈറൽ ആയികൊണ്ടിരിക്കുമ്പോൾ ,ചില ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുകയാണ്.
കുറേ ആളുകൾ ഇതിന്റെ സാങ്കേതിക വശങ്ങളെ പ്രകീർത്തിച്ചു കൊണ്ടും,സംഗീതത്തിന്റെ പുതുമയെ പുകഴ്ത്തിയും പല വിധ കമെന്റുകൾ ഇടുന്നുണ്ട്. എന്നാൽ ഇതിൽ വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ചു ചിലർ കമെന്റുകൾ ഇട്ടിരിക്കുന്നു. .
കന്നട ബ്ലോക്ക് ബസ്റ്റർ ചിത്രമായ ‘കാന്താരാ’ യിലെ വരാഹ രൂപവും, ടോവീനോ നായകനായി ഇറങ്ങിയ ‘എ ആർ എം’ ഇലെ ഭൈരവൻ പാട്ടുമായും ഈ പാട്ടിനു സാമ്യം ഉണ്ടെന്ന് പറയുന്നു ചിലർ. ഇതിലെ ഇലുമിനാറ്റി റഫറൻസുകൾ പതിവ് പോലെ ഈ പാട്ടിലും ശ്രീനേഷ് കുത്തി തിരുകിയതാവാം എന്നും ചിലർ കരുതുന്നു.
“അനിമേറ്റഡ് ദൃശ്യങ്ങൾ ശ്രീനേഷിന്റെ മനോധ ർമ്മം അനുസരിച്ചുള്ളതാണ് പക്ഷേ
എന്റെ ആശയത്തെ അടിസ്ഥാനമാക്കി തന്നെയാണ് ശ്രീയും വ്ളാഡിമ്മിർ തൊമ്മിനും
വിഡിയോ തയ്യാറാക്കിയത് .മൂങ്ങയും ,കൂമൻകാവ്,തൃകോണ ചിഹ്നങ്ങൾ എല്ലാം ശ്രീയുടെ ആഡ് ഓൺ ആണ് ”
അതേ സമയം അനാവശ്യ ആരോപണങ്ങൾ ഉണ്ടാക്കി തങ്ങളുടെ ഒരുപാട് നാളായിട്ടുള്ള കലാപരമായ അധ്വാനത്തെ ഇല്ലാതെ ആക്കരുത് എന്ന് സംഗീത സംവിധായകൻ ശ്രീനേഷ് എൽ പ്രഭു അഭിപ്രായപെട്ടു.
” ഈ പാട്ടിന് കാന്താരയിലെ പാട്ടുമായി പുലബന്ധമില്ല, ഇത് തികച്ചും വ്യത്യസ്തമായ പാട്ടാണ്.ഈ പാട്ടിന്റെ ഘടന വ്യതിയാനങ്ങൾ നിറഞ്ഞതും ,ഭാവ വൈവിധ്യങ്ങൾ ഉള്ളതുമാണ്..ഇത് ആദ്യമായി സ്പൂക്ക് റോക്ക് ശൈലിയിൽ നിർമ്മിക്കപ്പെട്ട പാട്ടാണ്. .ഇതിന് പുറകിൽ ഉള്ള അധ്വാനം ഏറെയായിരുന്നു.പുതിയ ഒരു രീതിയിൽ ആണ് ഇതിന്റെ കമ്പോസിഷൻ.” ഭൈരവൻ പാട്ടുമായും ഈ പാട്ട് ഒട്ടും സാമ്യമില്ല,ഇതെല്ലാം നാടോടി ശൈലിയിൽ ഉള്ള പാട്ടുകളിൽ വരുന്ന ചില ഗ്രാമീണ ശീലുകൾ കാരണം അല്ലെങ്കിൽ രാഗങ്ങളുടെ സാമ്യം ആണ്.ദയവായി കാര്യങ്ങൾ മനസ്സിലാക്കാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തുക”
ഏപ്രിൽ മുപ്പതിന് എം സി ഓഡിയോസ് നാടൻ പാട്ടുകൾ യൂട്യൂബ് ചാനൽ വഴി
ഇറങ്ങിയ ചെണ്ട യക്ഷി പാട്ട്
എ ഐ അനിമേഷൻ ലിറിക്കൽ വിഡിയോ
ശ്രദ്ധേയമായി സോഷ്യൽ മീഡിയയിൽ തുടരുന്നു. സുരേഷ് നാരായണന്റെ
നാടൻ യക്ഷി കോൺസെപ്റ്റ് പാട്ടിന്റെ വരികളെ വളരെ വ്യതസ്തമായ രീതിയിൽ ഉള്ള ഈണ
ത്തിൽ ആണ് ശ്രീനേഷ് എൽ പ്രഭു ചിട്ടപ്പെടുത്തിയത്.സോപാന ഗായകൻ അഖിൽ യശ്വന്ത് പാടിയത് ,വളരെ നന്നായിട്ടുണ്ട് എന്ന് സോഷ്യൽ മീഡിയ പറയുന്നു.
എ ഐ അനിമേഷൻ വിദഗ്ദ്ധൻ വ്ളാഡിമ്മിർ തൊമ്മിൻ ദൃശ്യം നിർവ്വഹിച്ച വിഡിയോയിലെ രക്തദാഹി യക്ഷി കാണുന്നവരിൽ ഭീതി ജനിപ്പിക്കും വിധം മനോഹരമായിട്ടുണ്ട്.
ഓഡിയോ മാട്രിക്സ് സ്റ്റുഡിയോ ആണ് റെക്കോർഡിങ് ,വിനീത് എസ്തപ്പാൻ ആണ് മ്യൂസിക് സൗണ്ട് ഡിസൈൻ മിക്സിങ്ങ് മാസ്റ്ററിംഗ് .വിനീതിന്റെ സാങ്കേതിക മികവ് പാട്ടിൽ ഉടനീളം വ്യക്തമാണ്.
കീർത്തി സുരേഷും ആർ എൽ വി സച്ചിനും പ്രധാന വേഷത്തിൽ അഭിനയിച്ച ഒറിജിനൽ സ്റ്റോറി വിഡിയോ ഉടൻ റിലീസ് ആവുന്നതിന്റെ
മുന്നോടിയായിട്ടാണ് അണിയറ പ്രവർത്തകർ എ ഐ അനിമേറ്റഡ് പാട്ട് ഇറക്കിയത്.
Leave a Comment