ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും: നടൻ ജയസൂര്യ

കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ

രാജ്യം യുദ്ധ ഭീഷണിയിലാണ്. അതിർത്തിയിൽ പാകിസ്ഥാൻ കനത്ത ആക്രമണമാണ് നടത്തുന്നത്. ഇതിനെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധം ഓപ്പറേഷൻ സിന്ദൂർ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് ജയസൂര്യ പറഞ്ഞു.

കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. ജയസൂര്യയുടെ ഹിറ്റ് ചിത്രമായ ആടിന്റെ മൂന്നാം ഭാ​ഗവുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ ചോദ്യത്തിനിടെയാണ് നടന്റെ പ്രതികരണം. “ആട് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാൽ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. എന്നു പറഞ്ഞ പോലെ ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും.അതുപോലെയാണ് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. വലിയൊരു ഇന്ത്യ- പാകിസ്ഥാൻ സംഘർഷമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീർച്ചയായും അതൊക്കെ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ നമുക്കും പ്രാർഥിക്കാം.” – ജയസൂര്യ പറഞ്ഞു.

Share
Leave a Comment