ആവേശം സിനിമയിലെ വില്ലൻ മിഥുൻ വിവാഹിതനായി

തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു

ആവേശം സിനിമയിൽ രങ്കന്റെ പിള്ളേരെ വിറപ്പിച്ച് മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഥുൻ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. തൃശൂർ സ്വദേശിയാണ് മിഥുൻ. നിരവധി പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേരുന്നത്.

Share
Leave a Comment