തെന്നിന്ത്യൻ താരം വിശാൽ വിവാഹിതനാകുന്നു. പ്രണയ വിവാഹമാണെന്നും വിശാൽ പങ്കുവച്ചു. ഈ വാർത്തയ്ക്ക് പിന്നാലെ നടി സായ് ധൻഷികയാണ് വധു എന്ന തരത്തിലും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ അത് അഭ്യൂഹമല്ല യഥാർത്ഥമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും.
യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. വിവാഹം ഓഗസ്റ്റ് 29ന് നടക്കുമെന്നും ധൻഷിക ഓഡിയോ ലോഞ്ച് വേദിയിൽ പറഞ്ഞു.
Leave a Comment