മോഹന്‍ലാലിനെ നായകനായി എത്തി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബോക്‌സ്ഓഫീസില്‍ ചിത്രം കുതിപ്പ് തുടരുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് പല പ്രതികരണങ്ങളാണ് പുറത്ത് വന്നത്. ഇതിനിടെയിൽ ചിത്രത്തിൽ നായികയായി നടി ജ്യോതികയെയാണ് ആദ്യം തീരുമാനിച്ചതെന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഒരു വേള്‍ഡ് ടൂര്‍ പ്ലാൻ ചെയ്‍തതിനാല്‍ ചിത്രത്തിൽ നിന്ന് താരം വിട്ട് നിൽക്കുകയായിരുന്നു. പിന്നീടാണ് ശോഭന നായികയായി എത്തിയത്.ഇപ്പോഴിതാ തുടരും കണ്ട് ജ്യോതിക വിളിച്ചെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് രഞ്‍ജിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ആ സിനിമ നഷ്‍ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞതെന്നാണ് രഞ്‍ജിത്ത് പറയുന്നത്.
എന്നാൽ ആ കഥാപാത്രത്തിന് ശോഭന തന്നെയാണ് യോജിച്ചതെന്ന് തനിക്ക് ഇപ്പോഴും അഭിപ്രായമെന്നും രഞ്ജിത്ത് പറയുന്നു.
നായികയായി സ്ഥിരം ആളുകള്‍ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇത്രയും വയസായ മക്കള്‍ ഉണ്ട്. അങ്ങനെ കുറേ കാര്യങ്ങള്‍ ഉണ്ട്. കാസ്റ്റില്‍ എന്തെങ്കിലും വ്യത്യാസം വേണം എന്ന് തരുണ്‍ ആദ്യം മുതലേ പറയുന്നുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിൽ ശോഭനയെ ലാത്തി കൊണ്ട് അടിക്കുന്ന സീനുണ്ടെന്നും അവർക്ക് അത് വേദനിച്ചിരുന്നു. ഒരിക്കൽ തനിക്ക് കൈ നീലകളറായ ഒരു ഫോട്ടോ അയച്ചു തന്നു. എന്ത് ചെയ്യണമെന്ന് ചോദിച്ചിട്ടായിരുന്നു ആ മെസ്സേജ്.
ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോള്‍ അതൊന്നും വേണ്ടെന്ന് പറഞ്ഞു. കലാകാരിയെന്ന് പറഞ്ഞാല്‍ ഫുള്‍ കലാകാരിയാണ്. കലയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് അവരെന്നും രഞ്ജിത് പറഞ്ഞു.കഥ കേട്ടപ്പോള്‍ തന്നെ ആ സിനിമ ഓടും എന്ന് തന്നെ വിളിച്ച് ശോഭന പറഞ്ഞതായും രഞ്‍ജിത്ത് വെളിപ്പെടുത്തി. പ്രോഗ്രാമുണ്ടെങ്കിലും ശോഭനയുടെ ഡേറ്റുകള്‍ തനിക്ക് അയച്ചു തരികയും അതിനനുസരിച്ച് ചാര്‍ട്ട് ചെയ്യുകയുമായിരുന്നുവെന്നും രഞ്‍ജിത്ത് പറയുന്നു.
Leave a Comment