സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, 2 തവണ ബലമായി ഗർഭം അലസിപ്പിച്ചു; ഒളിവിൽ പോയ നടനെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: സീരിയൽ നടിയെ ബലാത്സം​ഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ കന്നഡ നടൻ മദനൂർ മനുവിനെ ആണ് ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്.
തുടർന്ന് ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കന്നഡ സീരിയൽനടനായും ഹാസ്യതാരമായും പേരെടുത്തയാളാണ് മദനൂർ മനു. കോമഡി കിലാഡിഗളു എന്ന ടിവി ഷോയിൽ ജനപ്രീതിനേടി. ‘കുലദല്ലി കീള്യാവുദോ’ എന്ന സിനിമയിലെ പ്രധാന നടനാണ് മനു. ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നിവയാണ് സീരിയൽ നടിയുടെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. 2018 ൽ കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. താനുമായി നടൻ നല്ല സൗഹൃദത്തിലായിരുന്നു. സംഭവ ദിവസം ഷോയുടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് ഇരയുടെ പരാതി.

മനു പിന്നീട് തന്റെ വീട്ടിൽ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. നടന്‍റ പീഡനത്തിന് ഇരയായി താൻ രണ്ടുതവണ ഗർഭിണിയായി. രണ്ട് തവണയും മനു ഗർഭഛിദ്ര ഗുളികകൾ നൽകിയെന്നും നടി ആരോപിക്കുന്നു. തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും, സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും നടിയി ആരോപിക്കുന്നു.

Share
Leave a Comment