IFFK

21-ആമത് രാജ്യാന്തര ചലച്ചിത്ര മേള അന്ത്യഘട്ടത്തിലേക്ക്; പ്രേക്ഷകര്‍ക്കിനി ആറ് ചിത്രങ്ങള്‍ മാത്രം

ഡിസംബര്‍ ഒന്‍പതിന് ആരംഭിച്ച 21-ആമത് രാജ്യാന്തര ചലച്ചിത്ര മേള അന്ത്യഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകര്‍ക്കിനി ആറ് ചിത്രങ്ങള്‍ മാത്രം ബാക്കി.

ഇന്നും അവസാനദിനമായ നാളെയുമായി ഇനി ആറ് പ്രദര്‍ശനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഡെലിഗേറ്റ്‌സിന് ഇനി മേളയില്‍ പരമാവധി ആറ് ചിത്രങ്ങള്‍ മാത്രമേ കാണാനാകൂ. പ്രധാനപ്പെട്ട ചിത്രങ്ങള്‍ ഇതിനോടകം തന്നെ പ്രദര്‍ശനം അവസാനിപ്പിച്ചു.

മികച്ച സിനിമകളാല്‍ സമ്പന്നമായ ഇത്തവണത്തെ മേളയില്‍ ദേശീയഗാന വിവാദവും വിനയന്‍ കലാഭവന്‍ മണി ചിത്രങ്ങളുമായുള്ള പ്രശ്നങ്ങളും കൊടുമ്പിരികൊണ്ടു. ആേ്രന്ദ വൈദയുടെ ആഫ്റ്റര്‍ ഇമേജ് ധന്യയില്‍ മൂന്ന് മണിക്കും, ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം ഇന്ന് രാത്രി 8.30ന് കൈരളിയിലും, അബ്ബാസ് കിയരോസ്തമിയുടെ ദി വിന്‍ഡ് വില്‍ കാരി അസ് രാത്രി 9.30 ന് ധന്യയിലും പ്രദര്‍ശനം നടത്തും

shortlink

Related Articles

Post Your Comments


Back to top button