65-ാമത് ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

65-ാമത് ജിയോ ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. തമിഴ്, തുലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ചിത്രങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപനമാണ് നടന്നത്. മലയാളത്തിൽ മികച്ച നടനായി ഫഹദ് ഫാസിൽ, മികച്ച നടിയായി പാർവതി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ബന്ധപ്പെട്ട ചിത്രം

മികച്ച ജനപ്രിയ മലയാള ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ്. ടോവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ ക്രിട്ടിക്സ് അവാർഡിന് അർഹരായി.മലയാളത്തിലെ മികച്ച സംവിധായകനായി ദിലീഷ് പോത്തൻ  തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തെലുങ്ക് ചിത്രം ബാഹുബലിയാണ്. ഫിദയുടെ അഭിനയത്തിൽ മികച്ച നടിയ്ക്കുള്ള അവാർഡ് സായി പല്ലവി സ്വന്തമാക്കി.

READ ALSO: അപ്രതീക്ഷിതമായി അന്ന് ലഭിച്ച ആ ഉമ്മയാണ് ഏറ്റവും വലിയ പുരസ്‍കാരം: സുരാജ്

SHARE