CinemaGeneralIndian CinemaKollywoodNEWS

7 മണിക്കൂർ ഒരുകോടി കാഴ്ച്ചക്കാർ ; ചരിത്രം സൃഷ്ടിച്ചു ബാഹുബലി

ഇന്ത്യന്‍ സിനിമയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ് ബാഹുബലി 2 .വെറും ഏഴുമണിക്കൂറുകൾകൊണ്ട് ബാഹുബലി 2 വിന്റെ തെലുങ്ക് ട്രെയിലര്‍ കണ്ടത് ഒരുകോടി ആളുകളാണ്.ഇതാദ്യമായി ആണ് ഒരു ട്രെയിലർ ഇത്രത്തോളം തരംഗമാകുന്നത്. ഏറെ നാളുകള്‍ക്കു ശേഷമാണ് ബഹുബലി 2 വിന്റെ ട്രെയിലർ എത്തുന്നത്‌.

ബ്രഹ്മാണ്ഡ ചിത്രമെന്ന പേരിനു ചേർന്ന രീതിയിൽ തന്നെയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. എന്നാൽ ട്രെയിലർ കണ്ടു കഴിയുമ്പോഴും ആരാധകരുടെ മനസ്സിൽ ചില ചോദ്യങ്ങൾ ബാക്കിയാണ്. ആ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഏപ്രിൽ 28 വരെ കാത്തിരിക്കേണ്ടി വരും.

പ്രതീക്ഷിച്ചതുപോലെ തന്നെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലാണ് ട്രെയിലർ പുറത്തിറക്കിയത്.

നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button