KollywoodLatest News

’96’ ന്റെ പെരുമാറുന്നു ;വിജയ് സേതുപതിക്ക് പകരം മറ്റൊരു താരം

തെന്നിന്ത്യയിലെ മികച്ച താരങ്ങളായ വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച ചിത്രമായിരുന്നു ’96’. ചിത്രത്തിന് മികച്ച സ്വീകരണമാണ് തെന്നിന്ത്യയിൽ ലഭിച്ചത്. കന്നഡയില്‍ ചിത്രത്തിന് ഒരു റീമേക്ക് ഒരുങ്ങുന്നതായും വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

പേര് മാറിയാണ് ചിത്രം കന്നടയിൽ എത്തിയിരിക്കുന്നത്. 99 എന്നാണ് ചിത്രത്തിന്റെ പേര്. റാം എന്ന, തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് ‘ഗോള്‍ഡന്‍ സ്റ്റാര്‍’ എന്ന് വിശേഷണമുള്ള ഗണേഷ് ആണ്. ജാനു എന്ന, തമിഴില്‍ തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയും. എന്നാല്‍ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഗണേഷ് അവതരിപ്പിക്കുന്ന നായകകഥാപാത്രം മാത്രമാണുള്ളത്.പ്രീതം ഗബ്ബിയാണ് സംവിധായകന്‍. 

shortlink

Related Articles

Post Your Comments


Back to top button