GeneralNEWS

മമ്മൂട്ടിയെ പിന്തള്ളി അജിത്‌ ജേതാവ്

മൂന്ന് മാസത്തോളം നീണ്ട ഓണ്‍ലൈന്‍ പോളിനൊടുവില്‍ ഐബിഎന്‍ ലൈവ് ബെസ്റ്റ് സൗത്ത് ഇന്ത്യന്‍ ആക്ടറായി അജിത് തെരഞ്ഞെടുക്കപ്പെട്ടു. 46.88 ശതമാനം വോട്ടുകള്‍ നേടിയാണ് യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അജിത് മികച്ച നടനായത്. മമ്മൂട്ടിയാണ് തൊട്ടുപിന്നില്‍. പത്തേമാരിയിലെ പ്രകടനത്തിന് പട്ടികയില്‍ ഇടം നേടിയ മമ്മൂട്ടിക്ക് 42.88 ശതമാനം വോട്ടുകള്‍ ലഭിച്ചു.

ബാഹുബലിയിലെ അഭിനയത്തിന് പ്രഭാസിന് നാല് ശതമാനം വോട്ടുകള്‍ ലഭിച്ചു. എന്ന് നിന്റെ മൊയ്തീനുമായി മത്സരിച്ച പൃഥ്വിരാജിന് 2.27 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ദുല്‍ഖര്‍ സല്‍മാന്‍ 0.87 ശതമാനം വോട്ടുകള്‍ നേടി. കമല്‍ഹാസന്‍,വിക്രം, സുദീപ്, കാക്കമുട്ടൈ ഫെയിം ബാലതാരങ്ങളായ രമേശ്-വിഘ്‌നേശ് എന്നിവരാണ് മത്സരിച്ച മറ്റുള്ളവര്‍.

 

result_1

shortlink

Related Articles

Post Your Comments


Back to top button