GeneralLatest News

വാര്‍ത്ത സത്യമാണ്, ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആണ്; വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് എ.എല്‍ വിജയ് രംഗത്ത്

വി4 എന്റെര്‍ടെയ്നേഴ്സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പത്രക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്

സംവിധായകന്‍ എ എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് ചലച്ചിത്ര ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. വിജയിയുടെ രണ്ടാം വിവാഹം സത്യമാണോ റൂമറാണോ എന്ന സംശയം പങ്കുവച്ച് പല ആരാധകരും രംഗത്തെത്തിയതിന് പിന്നാലെ വിവാഹവിശേഷങ്ങള്‍ വിജയ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. വാര്‍ത്ത സ്ഥിരീകരിച്ച് പത്രക്കുറിപ്പിറക്കിയിരിക്കുകയാണ് അദ്ദേഹം. വി4 എന്റെര്‍ടെയ്നേഴ്സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പത്രക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

‘എല്ലാവര്‍ക്കും അവരവരുടെ ജീവിതയാത്ര വളരെ പ്രത്യേകത ഉള്ളതും സമാനതകള്‍ ഇല്ലാത്തുമായിരിക്കും. എല്ലാവരെയും പോലെ തന്നെ എന്റെ ജീവിതവും പല തലങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സങ്കടവും സന്തോഷവും വിജയവും പരാജയവും എല്ലാം അതിലുണ്ട്. ആ അവസരങ്ങളിലെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നത് ഞാന്‍ സുഹൃത്തുക്കള്‍ എന്നല്ല കുടുംബം എന്ന് തന്നെ അഭിസംബോധന ചെയ്യുന്ന മാധ്യമങ്ങളുടെ പിന്തുണയാണ്. അവരെന്റെ വികാരങ്ങളെ മനസിലാക്കി, എന്റെ സ്വകാര്യതയെ മാനിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുടക്കത്തെക്കുറിച്ച് എന്റെ എല്ലാ അഭ്യുദയകാംഷികളോടും പങ്കുവയ്ക്കണമെന്ന് ഇന്നെനിക്ക് തോന്നുന്നു. ഡോക്ടര്‍ ഐശ്വര്യയുമായുള്ള എന്റെ വിവാഹം അറിയിക്കാന്‍ എനിക്കേറെ സന്തോഷം. ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആണ്. വരുന്ന ജൂലൈയില്‍ ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുക. നിങ്ങളുടെ ഏവരുടെയും സ്നേഹത്തോടെയും ആശിര്‍വാദത്തോടെയും ഞാന്‍ എന്റെ ജീവിതത്തിലെ പുതിയ അധ്യായത്തതിന് തുടക്കംകുറിക്കുന്നു. നിങ്ങളുടെ ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി’വിജയ് പത്രക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button