KollywoodLatest News

അമല മാപ്പ്, ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു, അതിനാല്‍ ഞാനിത് പങ്കുവെക്കുന്നു; സംവിധായകന്‍ പറയുന്നു

അമല അര്‍ദ്ധ നഗ്നയായി പ്രത്യക്ഷപ്പെടുന്ന ടീസര്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ട്രോളുകളും തരംഗമായിരുന്നു

അമലാ പോള്‍ പ്രധാനവേഷത്തിലെത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത് മുതല്‍ വിവാദങ്ങളായിരുന്നു ചിത്രത്തെ തേടിയെത്തിയത്. അര്‍ധനഗ്‌നയായാണ് അമല ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ പൂര്‍ണ്ണനഗ്‌നയായിട്ടായിരുന്നു ടീസറില്‍ രംഗപ്രവേശം ചെയ്തത്.

അതേസമയം, അമലയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക എന്ന് സംവിധായകന്‍ രത്നകുമാര്‍ പറയുന്നു. അമല അര്‍ദ്ധ നഗ്നയായി പ്രത്യക്ഷപ്പെടുന്ന ടീസര്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ട്രോളുകളും തരംഗമായിരുന്നു. ഇതില്‍ ഒരു ട്രോള്‍ വീഡിയോ കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകന്‍ പങ്കുവെച്ചിരുന്നു. ആടൈയുടെ വടിവേലു വേര്‍ഷന്‍ ട്രോളായിരുന്നു അത്. ഈ വീഡിയോ ഏറെ ഇഷ്ടപ്പെട്ടുവെന്നും അതിനാല്‍ പങ്കുവക്കുന്നുവെന്നും പറഞ്ഞ രത്നകുമാര്‍ അമലയോട് മാപ്പും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button