CinemaComing SoonGeneralIndian CinemaLatest NewsMovie GossipsNEWSTrailersWOODs

ഷാജി പാപ്പനും പിള്ളേര്‍ക്കും ഗംഭീര വരവേല്‍പ്പ്

നീണ്ട കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട്‌ ഷാജി പാപ്പനും പിള്ളേരും വരുന്നു. കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസായ ആട് 2 വിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനകം ഈ ട്രെയിലര്‍ കണ്ട് കഴിഞ്ഞിരിക്കുന്നത്. ഡിസംബര്‍ 22 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്‌. ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ആദ്യഭാഗം 2015 ഫെബ്രുവരി ആറിനായിരുന്നു റിലീസ് ചെയ്തത്. ചിത്രം തീയേറ്ററില്‍ ഓളമുണ്ടാക്കിയില്ലെങ്കിലും പിന്നീട് ശ്രദ്ധിക്കപ്പെടുകയായിരുന്നു. രണ്ട് വര്ഷം കഴിഞ്ഞു പാപ്പനും പിള്ളേരും വീണ്ടും എത്തുമ്പോള്‍ തീയേറ്ററുകള്‍ ഉത്സവപ്പറമ്പുകളാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ്‌ ആണ്. ഷാന്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. ആദ്യ ഭാഗത്തില്‍ ജയസൂര്യക്കൊപ്പം ഉണ്ടായിരുന്ന താരങ്ങള്‍ എല്ലാം ഈ ചിത്രത്തിലും അഭിനയിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

Tags

Post Your Comments

Related Articles


Back to top button
Close
Close