ആളൊരുക്കം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടിയ ആളൊരുക്കം എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കാണാതായ മകനെ തേടിയിറങ്ങിയ
അച്ഛന്‍റെ ആത്മസംഘര്‍ഷങ്ങളും വേദനകളും തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവാണ് ഇന്ദ്രന്‍സിനു പുരസ്‌കാരം നേടിക്കൊടുത്തത്. പപ്പു പിഷാരടി
ആ നിസഹായനായ പിതാവിന്‍റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമ സംവിധാനം ചെയ്തത് വി സി അഭിലാഷാണ്.

ജോളിവുഡ് മൂവിസിന്‍റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മിച്ച ആളൊരുക്കത്തില്‍ ശ്രീകാന്ത് മേനോന്‍, വിഷ്ണു അഗസ്ത്യ, അലിയാര്‍, സീതബാല, ബേബി ത്രയ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

അജേഷ് ചന്ദ്രന്‍, ഡി യേശുദാസ് എന്നിവരുടെ വരികള്‍ക്ക് റോണി റാഫേലാണ് സംഗീതം പകര്‍ന്നത്. വിദ്യാധരന്‍ മാസ്റ്ററും സിത്താരയുമാണ്‌ ഗാനങ്ങള്‍
ആലപിച്ചിരിക്കുന്നത്.

SHARE