CinemaEast Coast SpecialFilm ArticlesGeneralInternationalKeralaLatest NewsNationalNEWS

ഈ അഭിനേത്രിയെ എത്രപേര്‍ക്കറിയാം?

ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഈ അഭിനേത്രിയെ എത്രപേര്‍ക്കറിയാം. ഗിരിജ ഷെട്ടര്‍ എന്ന പേര് കേട്ടാല്‍ പലര്‍ക്കും അറിയില്ലെങ്കിലും ‘വന്ദനം’ സിനിമയിലെ ഗാഥ എന്ന കഥാപാത്രം ഇന്നും കൊച്ചു കുട്ടികള്‍ക്ക് പോലും സുപരിചിതയാണ്. മോഹന്‍ലാലിന്‍റെ കൂടെ അഭിനയിച്ച ‘വന്ദനം’ എന്ന ചിത്രത്തിലെ പല രംഗങ്ങളും ഇന്നും സോഷ്യല്‍ മീഡിയായിലും ചാനല്‍ പരിപാടികളിലും വന്‍ ഹിറ്റാണ്. 1989-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ത്രില്ലര്‍ ചിത്രം കൂടിയായ വന്ദനത്തിലൂടെയാണ് ഈ നടി മലയാളത്തിലെത്തുന്നത്. ഇതര ഭാഷകളിലായി ആറു സിനിമകളില്‍ മാത്രമാണ് ഈ നടി അഭിനയിച്ചിട്ടുള്ളത്.

മണിരത്‌നത്തിന്റെ ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയാണ് ഗിരിജയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 1989- ല്‍ ‘ധനുഷ്കോടി’ എന്ന മലയാള സിനിമയില്‍ അഭിനയിച്ചുവെങ്കിലും ചിത്രം റിലീസായില്ല. ‘തുജെ മേരി സിഖന്ദര്‍’ (2003) എന്ന ഹിന്ദി ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.വെറുമൊരു അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകിയും, പത്രപ്രവര്‍ത്തകയും ഫിലോസഫറും കൂടിയാണ് ഗിരിജ ഷെട്ടര്‍. അഭിനയരംഗത്ത്‌ നിന്നുമാറി യുകെയില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ് ഗിരിജ ഷെട്ടര്‍ ഇപ്പോള്‍ .

Tags

Post Your Comments

Related Articles


Back to top button
Close
Close