GeneralLatest NewsMollywood

സേതും സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും?? നടന്‍ അനീഷ് ജി മേനോന്‍

2018ല്‍ അഭിനയിച്ച സിനിമകളൊക്കെ ഹിറ്റാണ് എന്നാണ് അനീഷ് ജി മേനോൻ സൂചിപ്പിക്കുന്നത്

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനീഷ് ജി മേനോൻ. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ വിജയചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് അനീഷ്‌.

സേതും സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും എന്നാണ് അനീഷ് ജി മേനോൻ ചോദിക്കുന്നത്. 2018ല്‍ അഭിനയിച്ച സിനിമകളൊക്കെ ഹിറ്റാണ് എന്നാണ് അനീഷ് ജി മേനോൻ സൂചിപ്പിക്കുന്നത്.

അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

സേതൂം സേതൂന്‍റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും..???
ഹിഹി…
അല്ലാ.. 2018 ലെ അഭിനയിച്ച എല്ലാ സിനിമകളും
സാമ്പത്തിക ലാഭം കൊയ്തവയാണെയ്…
ക്യൂൻ,
സുഡാനി ഫ്രം നൈജീരിയ,
കായംകുളം കൊച്ചുണ്ണി,
ഒടിയൻ,
ഞാൻ പ്രകാശൻ,
അടാർ ലൗ…
ഇപ്പൊ ദേ…
Lucifer 100 കോടിയിൽ എത്തിനിൽക്കുന്നു.

(അഭിനയിക്കാൻ
ചാൻസ് വേണം അയിനാണ് ?)

shortlink

Related Articles

Post Your Comments


Back to top button